എഡിറ്റര്‍
എഡിറ്റര്‍
മേല്‍ജാതിക്കാര്‍ക്കും സംവരണം വേണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ
എഡിറ്റര്‍
Sunday 17th September 2017 8:02pm

 

ന്യൂദല്‍ഹി: ബ്രാഹ്മണര്‍, പട്ടേലുകള്‍, രാജ്പുത്ത്, ബനിയ, മറാത്താസ് എന്നീ വിഭാഗങ്ങള്‍ക്ക് കൂടെ സംവരണം വേണമെന്ന് കേന്ദ്ര സാമൂഹിക നീതിവകുപ്പ് മന്ത്രി രാംദാസ് അത്താവാലെ.

നിലവില്‍ 49.5 ശതമാനം സംവരണമുള്ളത് 75 ശതമാനമാക്കി അതില്‍ ഉന്നത ജാതിക്കാരെ കൂടെ ഉള്‍പ്പെടുത്തണമെന്നാണ് അത്താവാലെ പറഞ്ഞത്. 8 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കരുതെന്നും അത്താവാലെ പറഞ്ഞു.


Read more:  രാജസ്ഥാനിലെ കര്‍ഷകരാണ് താരം: ‘ഗോമാതാ’ രാഷ്ട്രീയം ബി.ജെ.പിയെ തിരിഞ്ഞു കുത്തുന്നു


റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവായ അത്താവാലെ നേരത്തെ എസ്.സി എസ്.ടി വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലും സൈന്യത്തിലും സംവരണം ഏര്‍പ്പെടുത്തണമെന്ന് പറഞ്ഞിരുന്നു.
മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് അത്താവാലെ

Advertisement