എഡിറ്റര്‍
എഡിറ്റര്‍
രാമലീലയുടെ ക്ലൈമാക്‌സ് അടക്കമുള്ള ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു
എഡിറ്റര്‍
Monday 2nd October 2017 9:31am


ദിലീപ് ചിത്രം രാമലീലയുടെ ക്ലൈമാക്‌സ് അടക്കമുള്ള ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പുറത്തായി. ചിത്രം തിയേറ്ററിലെത്തി ദിവസങ്ങള്‍ക്കകമാണ് യൂട്യൂബില്‍ അടക്കം പ്രചരിക്കുന്നത്.

തിയേറ്ററുകളില്‍ നിന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പകര്‍ത്തിയ നിലവാരം കുറഞ്ഞ ദൃശ്യങ്ങളാണ് പ്രചരിക്കുന്നവയിലേറെയും. എന്നാല്‍ ഇവ ഏത് തിയറ്ററുകളില്‍ നിന്നും പകര്‍ത്തിയവയാണെന്ന് വ്യക്തമല്ല.

നേരത്തെ രണ്ടു തവണ റിലീസിങ് നീട്ടിവെച്ച ചിത്രം കഴിഞ്ഞ വ്യാഴാഴ്ചയാണ് റിലീസ് ചെയ്തിരുന്നത്. സാങ്കേതിക കാരണങ്ങള്‍ കാരണമായിരുന്നു റിലീസിങ് വൈകിയിരുന്നത്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലായതിനാല്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു രാമലീല. കേരളത്തില്‍ 191 കേന്ദ്രങ്ങളിലായിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്.

Advertisement