എഡിറ്റര്‍
എഡിറ്റര്‍
രാമക്ഷേത്രം; കോടതിക്ക് പുറത്ത് തീര്‍പ്പാക്കുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി
എഡിറ്റര്‍
Tuesday 21st March 2017 11:16am

ന്യൂദല്‍ഹി: രാമക്ഷേത്രവിഷയം കോടതിക്ക് പുറത്ത് തീര്‍പ്പാക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. അയോധ്യയിലെ രാമക്ഷേത്രം, ബാബ്റി മസ്ജിദ് വിഷയത്തില്‍ കോടതിക്ക് പുറത്ത് മധ്യസ്ഥതയ്ക്ക് തയാറാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.

രാമക്ഷേത്രം, ബാബറി മസ്ദിജ് കേസുകള്‍ പരിഗണിക്കവേയാണ് കോടതി മധ്യസ്ഥതയ്ക്ക് തയാറാണോ എന്ന് ആരാഞ്ഞത്. ‘വിഷയം മതപരവും വൈകാരികവുമാണ്.

ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിച്ചുകൂടെ. രണ്ട് വിഭാഗത്തിനും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കിലും ഇരുവിഭാഗത്തിനും സമ്മതമാണെങ്കില്‍ മധ്യസ്ഥതയ്ക്ക് തയാറാണെന്നും ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ അഭിപ്രായപ്പെട്ടു.


Dont Miss പാറാമ്പുഴ കൂട്ടക്കൊല; പ്രതിക്ക് വധശിക്ഷ


ഇരുവിഭാഗങ്ങളുമായി സുബ്രഹ്മണ്യം സ്വാമി ചര്‍ച്ച നടത്തണമെന്നും കെഹാര്‍ ആവശ്യപ്പെട്ടു. എത്രയും വേഗം രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഭാഗത്ത് നിന്ന് മധ്യസ്ഥത ആയിക്കൂടെ എന്ന നിര്‍ദേശം വന്നത്.

Advertisement