എന്‍ ആര്‍ ഐ ഡെസ്ക്
എന്‍ ആര്‍ ഐ ഡെസ്ക്
Pravasi
സൗദിയിലും വ്യാഴാഴ്ച്ച റമദാന്‍ വ്രതത്തിന് തുടക്കം
എന്‍ ആര്‍ ഐ ഡെസ്ക്
Wednesday 16th May 2018 8:12pm

റിയാദ് :സൗദി അറേബ്യയുടെ ഒരു ഭാഗത്തും മാസപിറവി ദൃശ്യമാകാത്തതിനാല്‍ പുണ്യങ്ങളുടെ മാസമായ റമദാന്‍ ഒന്ന് വ്രതാരംഭം നാളെ വ്യാഴാഴ്ച മുതല്‍ ആരംഭിക്കും.

സാധാരണ മാസപ്പിറവി കാണാറുള്ള സൗദിയിലെ സുദൈറിലും തായിഫിലുമെല്ലാം നിരവധി പേര്‍ മാസപ്പിറവിക്കായി കാത്തിരുന്നുവെങ്കിലും എങ്ങും മാസപിറവി കാണാത്തതിന്റെ അടിസ്ഥാനത്തില്‍ സൗദിയില്‍ ശഅബാന്‍ 30 പൂര്‍ത്തിയാക്കി റമദാന്‍ ഒന്നുമുതല്‍ വ്രതം ആരംഭിക്കും. കേരളത്തിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും വ്യാഴാഴ്ച തന്നെയാണ് റമദാന് തുടങ്ങുന്നത്.

എന്‍ ആര്‍ ഐ ഡെസ്ക്
Advertisement