ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Kerala Literature Festival
ഗാന്ധിയെയും അംബേദ്ക്കറെയും രണ്ട് ചേരിയിലുള്ള ആളുകളായല്ല കാണേണ്ടത്; മോദി ഗാന്ധിയെ ഉപയോഗിക്കുന്നത് ഒരു ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് തന്ത്രമായാണെന്നും രാമചന്ദ്ര ഗുഹ
ന്യൂസ് ഡെസ്‌ക്
Friday 11th January 2019 4:04pm

 

കോഴിക്കോട്: ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരിക്കല്‍പോലും പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിയെ റഫര്‍ ചെയ്യുക പോലും ചെയ്തിരുന്നില്ലെന്നും എന്നാല്‍ പ്രധാനമന്ത്രിയായ മോദി ഒരു ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് തന്ത്രം
എന്ന രീതിയില്‍ ഗാന്ധിയെ ഉപയോഗപ്പെടുത്തുകയായിരുന്നെന്നും ചരിത്രകാരനും എഴുത്തുകരാനുമായ രാമചന്ദ്രഗുഹ. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഗാന്ധിജിയെക്കുറിച്ചുള്ള സംവാദം എന്ന സെഷനില്‍ ഷാജഹാന്‍ മാടമ്പത്തുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിയുടെ ഇന്നത്തെ പ്രസ്‌ക്തിയെ കുറിച്ചും അദ്ദേഹം പറഞ്ഞു.

ഇനി തെരഞ്ഞെടുപ്പിന് നാലു മാസമേയുള്ളൂ. തെരഞ്ഞെടുപ്പിനെക്കുറിച്ച് മോദിക്ക് ആശങ്കയുണ്ട്. അതിനാല്‍ ഇനി മോദി ഗാന്ധിയെപ്പറ്റി ഇന്ത്യയില്‍ സംസാരിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി ഗാന്ധിയെപ്പറ്റി സംസാരിച്ചിട്ടില്ല. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഗാന്ധിയെപ്പറ്റി മോദി വലിയ തോതില്‍ സംസാരിച്ചിട്ടുണ്ട്. ഇത് മോദിയുടെ ഗ്ലോബല്‍ മാര്‍ക്കറ്റിങ് തന്ത്രമാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

ആര്‍.എസ്.എസ് ഗാന്ധിജിയെ തള്ളുമ്പോഴും മോദി അദ്ദേഹത്തെ ഉപയോഗിക്കുന്നതിന്റെ കാരണം എന്താവാമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ അവസ്ഥയല്ല നോര്‍ത്ത് ഇന്ത്യന്‍ ഭാഗങ്ങളിലെ മുസ്ലിം വിഭാഗങ്ങള്‍ക്ക് എന്നും അദ്ദേഹം പറഞ്ഞു.

Also read:സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയതിനു പിന്നാലെ അലോക് വര്‍മ്മ രാജിവെച്ചു; പുതിയ പദവി ഏറ്റെടുക്കില്ല

ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ മുഖ്യമന്ത്രിയായുള്ള നിയമനം തന്നെ അഴിമതിയാണെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു. പലപ്പോഴും ഗാന്ധിയെയും അംബേദ്ക്കറെയും രണ്ട് ചേരിയിലുള്ള ആളുകളായല്ല കാണേണ്ടതെന്നും അനുപൂരകമായിട്ടാണ് കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണഗുരുവിനെ കേരളത്തില്‍ അറിയുപ്പെടുന്നപ്പോലെ ഇന്ത്യയിലെ മാറ്റിടങ്ങളിലെ ആളുകള്‍ അറിയാത്തതിന് പ്രധാന കാരണം മലയാളികളുടെ കുറ്റകരമായ അനാസ്ഥയാണെന്നും രാമചന്ദ്രഗുഹ പറഞ്ഞു. നാരായണഗുരുവിന്റെ ദര്‍ശനങ്ങളെയും മറ്റും ഇംഗ്ലീഷിലേക്ക് അവതരിപ്പിക്കാന്‍ മലയാളികള്‍ ശ്രമിക്കാത്തതാണ് താനടക്കമുള്ളയാളുകള്‍ക്ക് നാരായണഗുരു അത്ര സുപരിചിതനാവാത്തതിന് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisement