എഡിറ്റര്‍
എഡിറ്റര്‍
ആയോധ്യയില്‍ യു.പി സര്‍ക്കാര്‍ രാമ പ്രതിമ സ്ഥാപിക്കുന്നു
എഡിറ്റര്‍
Tuesday 10th October 2017 7:51am


ലക്‌നൗ: മത ടൂറിസത്തിന്റെ ഭാഗമായി അയോധ്യയിലെ സരയൂ നദിക്കരയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ രാമപ്രതിമ സ്ഥാപിക്കുന്നു. ‘നവ അയോധ്യ’ പദ്ധതിയുടെ ഭാഗമായാണ് കൂറ്റന്‍ പ്രതിമ സ്ഥാപിക്കുന്നത്.

100 മീറ്ററോളം ഉയരത്തിലാണ് പ്രതിമ നിര്‍മിക്കുന്നതെന്നാണ് സര്‍ക്കാര്‍ രൂപരേഖയില്‍ പറയുന്നത്. എന്നാല്‍ പ്രതിമയുടെ ഉയരം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

പ്രതിമ നിര്‍മിക്കുന്നതിനായി ദേശീയ ഹരിത ട്രിബ്യൂണലിന്റെ അനുമതി മാത്രമാണ് ബാക്കിയുള്ളതെന്നും പ്രതിമയോട് അനുബന്ധിച്ച് ‘രാംകഥ ഗാലറി’, ഓഡിറ്റോറിയം തുടങ്ങിയവയും നിര്‍മിക്കുന്നുണ്ട്.

പദ്ധതി ആയോധ്യയുടെ വികസനത്തിന് വേണ്ടിയാണെന്നും ഇതിനായി 195.89 കോടിരൂപയുടെ പദ്ധതി കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊടുത്തിട്ടുണ്ടെന്നും യു.പി സര്‍ക്കാര്‍ പറയുന്നു.

Advertisement