എഡിറ്റര്‍
എഡിറ്റര്‍
‘ഡയറക്ട്‌ലി ഫ്രം ദ ഹെവന്‍’; ദിവാലി ആഘോഷങ്ങള്‍ക്ക് രാമനും സീതയും അയോധ്യയിലെത്തിയത് ഹെലികോപ്ടറില്‍; പുഷ്പങ്ങള്‍ ചൊരിഞ്ഞ് സ്വീകരിച്ച് യോഗി, വീഡിയോ
എഡിറ്റര്‍
Wednesday 18th October 2017 7:18pm

അയോധ്യ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ നടക്കുന്ന അയോധ്യയിലെ ദിവാലി ആഘോഷത്തിനിടെ സംഭവിച്ചത് രസകരമായ സംഭവങ്ങള്‍.

രാവണനെ വധിച്ച് തിരികെ പുഷ്പക വിമാനത്തിലെത്തിയ രാമനേയും സീതയേയും ലക്ഷ്മണനയേും രാജ്യം സ്വീകരിച്ചതിന്റെ ഓര്‍മ്മയ്ക്കായി നടത്തുന്ന ദിവാലി ആഘോഷത്തില്‍ രാമനും സീതയും ലക്ഷമണനും എത്തിയത് അക്ഷരാര്‍ത്ഥത്തില്‍ വിമാനത്തിലായിരുന്നു.

ഇതിഹാസ കഥാപാത്രങ്ങളായി വേഷമിട്ട കലാകാരന്മാര്‍ ആഘോഷം നടക്കുന്ന രാം കഥ പാര്‍ക്കിലെത്തിയത് ഹെലികോപ്ടറിലായിരുന്നു. രാജകീയ വേഷവിധാനങ്ങളോടെ ഹെലികോപ്ടര്‍ ഇറങ്ങിയ രാമനയേും സംഘത്തേയും സ്വീകരിച്ച് ആനയിച്ചത് ആകട്ടെ മുഖ്യമന്ത്രി ആദിത്യനാഥ് നേരിട്ടായിരുന്നു.


Also Read:  ‘അടിച്ചതിനേക്കാള്‍ കൂടുതല്‍ തളളി എത്തിച്ചു’; ഫോക്‌നറെ ഗ്യാലറിയും കടന്ന് 4312 മീറ്റര്‍ ദൂരത്തേക്ക് പറത്തി കട്ടിംഗിന്റെ പടുകൂറ്റന്‍ സിക്‌സര്‍, വീഡിയോ കാണാം


ഇതാദ്യമായാണ് ദിവാലി ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് ഒരു മുഖ്യമന്ത്രി അയോധ്യയിലെത്തുന്നത് എന്ന സവിശേഷതയുണ്ട്. അതേസമയം, 171000 മണ്‍ചിരാതുകള്‍ തെളിയിച്ച് ലോക റെക്കോര്‍ഡ് സ്ഥാപിക്കാനും സംഘാടകര്‍ ശ്രമിക്കുന്നുണ്ട്.

യോഗി ആദിത്യനാഥിന്റെ പ്രസംഗത്തെ ആകാംഷയോടെയാണ് വാര്‍ത്താ ലോകം കാത്തിരിക്കുന്നത്. അയോധ്യ തര്‍ക്കത്തിന്റേയും കഴിഞ്ഞ ദിവസങ്ങളില്‍ ചൂടുപിടിച്ച താജ്മഹല്‍ വിഷയത്തിലും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും എന്തെങ്കിലും പരാമര്‍ശം ഉണ്ടാകുമോ എന്ന് അറിയാന്‍ മാധ്യമങ്ങളും മറ്റും കാത്തിരിക്കുകയാണ്.

Advertisement