സീതാ രാമത്തിനായി ആദ്യം സമീപിച്ചത് രാം ചരണിനേയും ഈ താരത്തേയും
Film News
സീതാ രാമത്തിനായി ആദ്യം സമീപിച്ചത് രാം ചരണിനേയും ഈ താരത്തേയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 20th August 2022, 11:09 pm

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സീതാ രാമം വമ്പന്‍ കളക്ഷനുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ലഫ്. റാമിന്റെ പ്രണയ കഥ പറഞ്ഞ ചിത്രത്തില്‍ പ്രേക്ഷകര്‍ വമ്പന്‍ വരവേല്‍പ്പാണ് നല്‍കിയത്. പതിനഞ്ച് ദിവസത്തില്‍ 65 കോടിയാണ് ദുല്‍ഖര്‍ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

മൃണാള്‍ താക്കൂറും രശ്മിക മന്ദാനയും നായികമാരായെത്തിയ ചിത്രത്തില്‍ ദുല്‍ഖറിന്റെ പ്രകടനത്തിനാണ് ഏറ്റവുമധികം കയ്യടികള്‍ ഉയര്‍ന്നത്.

എന്നാല്‍ ചിത്രത്തില്‍ റാമിനെ അവതരിപ്പിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ മറ്റ് ചില താരങ്ങളെ സമീപിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ചിത്രത്തിലെ നായകനാവാനുള്ള ഓഫര്‍ ആദ്യം കൈവന്നത് നാനിക്കായിരുന്നു. എന്നാല്‍ ഒരുപാട് ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കിയതിനാല്‍ നാനിക്ക് ചിത്രത്തിന് യെസ് പറയാന് സാധിച്ചില്ല.

അടുത്ത ഓപ്ഷന്‍ രാം ചരണായിരുന്നു. എന്നാല്‍ ആക്ഷന്‍ പാക്ക്ഡ് ത്രില്ലര്‍ മൂവികള്‍ക്ക് മുന്‍ഗണന കൊടുത്ത രാം ചരണും പ്രണയ ചിത്രമായ സീതാ രാമത്തിന് നോ പറഞ്ഞു.

ഇതിന് ശേഷമാണ് ലഫ്. റാം ദുല്‍ഖറിലേക്ക് എത്തിയത്. എന്തായാലും ദുല്‍ഖറിന്റെ റാമിനെ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. റിലീസിന് ശേഷം ചിത്രത്തെ അഭിനന്ദിച്ച് നാനി രംഗത്ത് വന്നിരുന്നു. ക്ലാസിക് ചിത്രമാണ് സീതാ രാമമെന്നും ഒരിക്കലും മിസ്സാക്കരുതെന്നുമാണ് നാനി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ചിത്രത്തെ പ്രശംസിച്ച് കൊണ്ട് മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രംഗത്തെത്തിയിരുന്നു. തീര്‍ച്ചയായും കാണേണ്ട സിനിമയാണ് സീതാ രാമമെന്നും ഏറെ നാളുകള്‍ക്ക് ശേഷമാണ് നല്ലൊരു സിനിമ കണ്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

Content Highlight: ram charan and nani was the first option for sita ramam