ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Rajyasabha
രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഇന്ന്: യു.പിയില്‍ നിര്‍ണ്ണായകം; അംഗബലം കൂട്ടാന്‍ ബിജെപി
ന്യൂസ് ഡെസ്‌ക്
Friday 23rd March 2018 8:32am

ന്യുദല്‍ഹി: രാജ്യസഭാസീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളിലെ 58 രാജ്യസഭാസീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എം.പി.വീരേന്ദ്രകുമാര്‍ എം.പി സ്ഥാനം രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നിയമസഭാ മന്ദിരത്തില്‍ രാവിലെ 9 മണിക്ക് ആരംഭിക്കും. വൈകിട്ട് 4 മണി വരെയാണ് വോട്ടെടുപ്പ്. ബി.ബാബുപ്രസാദാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി.

അതേസമയം 33 പേരെ എതിരില്ലാതെ തിരഞ്ഞെടുത്തതിനാല്‍ 25 സീറ്റുകളിലേക്കാണു മത്സരം. രാജ്യസഭയില്‍ അംഗബലം കൂട്ടാനാകുമെന്ന പ്രതീക്ഷയിലാണു ബി.ജെ.പി.നിലവില്‍ സഭയില്‍ 58 സീറ്റുള്ള ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. തിരഞ്ഞെടുപ്പു കഴിയുമ്പോള്‍ അംഗബലം എഴുപതിലേറെയാകുമെന്നു കരുതുന്നു.
16 സംസ്ഥാനങ്ങളില്‍ 11ഉം ബി.ജെ.പി ഭരിക്കുന്നതിനാല്‍ എം.പി.മാരുടെ അംഗബലം ഉയര്‍ത്തുക എളുമാണ്.

54 അംഗങ്ങളുള്ള കോണ്‍ഗ്രസിന്റെ അംഗബലം കുറയും എന്നാല്‍, 245 അംഗ സഭയില്‍ ഭൂരിപക്ഷം ഉറപ്പിക്കണമെങ്കില്‍ സഖ്യകക്ഷികളും പാര്‍ട്ടികളും ബി.ജെ.പിയുടെ ഒപ്പം നില്‍ക്കേണ്ടി വരും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍വിജയം നേടിയ യുപിയില്‍ 10 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പ്. ഇതില്‍ എട്ടു സീറ്റെങ്കിലും അവര്‍ പ്രതീക്ഷിക്കുന്നു. യുപിയില്‍ അഖിലേഷ് യാദവിന്റെ എസ്.പിക്കും മായാവതിയുടെ ബി.എസ്.പിക്കും തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. നിലവില്‍ യുപിയില്‍ നിന്ന് ഒരു രാജ്യസഭാംഗമേ ബി.ജെ.പിക്കുള്ളൂ. ഭരണകക്ഷിയുടെ വിജയം ഉറപ്പായ എട്ടു സീറ്റു കഴിഞ്ഞ് ബാക്കിയുള്ള രണ്ടു സീറ്റിലേക്ക് എസ്.പി, ബി.എസ്.പി, ബി.ജെ.പി പാര്‍ട്ടികളിലെ സ്ഥാനാര്‍ഥികളാണു മത്സരിക്കുന്നത്

Advertisement