എഡിറ്റര്‍
എഡിറ്റര്‍
ഗോരക്ഷകരുടെ ഗുണ്ടായിസം നേരിടാന്‍ സ്വകാര്യബില്ലുമായി കോണ്‍ഗ്രസ് എം.പി: ജീവപര്യന്തം തടവുശിക്ഷവരെ നല്‍കണമെന്ന് നിര്‍ദേശം
എഡിറ്റര്‍
Monday 7th August 2017 9:50am

ന്യൂദല്‍ഹി: ഗോരക്ഷാ പ്രവര്‍ത്തകരുടെ അതിക്രമങ്ങള്‍ നേരിടാന്‍ സ്വകാര്യ ബില്ലുമായി കോണ്‍ഗ്രസ് എം.പി രാജ്യസഭയില്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള എം.പിയായ സുഹൈന്‍ ദല്‍വായി ആണ് ബില്ലുമായി രംഗത്തുവന്നിരിക്കുന്നത്.

ഗോസംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും അതിക്രമങ്ങളും നേരിടാന്‍ നിലവിലെ നിയമം പര്യാപ്തമാണെന്ന കേന്ദ്രസര്‍ക്കാര്‍ അവകാശവാദം തള്ളിക്കൊണ്ടാണ് കോണ്‍ഗ്രസ് എം.പി ‘ഇന്ത്യന്‍ പീനല്‍ കോഡ് ബില്‍ (ഭേദഗതി) 2017 മായി രംഗത്തുവന്നിരിക്കുന്നത്.

‘ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ട് പശുസംരക്ഷകര്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക ശിക്ഷിക്കുന്ന രീതിനിലവിലില്ല.’ എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം നിയമ ഭേദഗതി ആവശ്യപ്പെട്ടിരിക്കുന്നത്.


Also Read:  ‘കുറ്റം നോട്ട് ഫോട്ടോസ്റ്റാറ്റ് എടുത്തു എന്നതുമാത്രമാക്കി’ ബി.ജെ.പി നേതാക്കള്‍ പ്രതിയായ കള്ളനോട്ട് കേസ് അന്വേഷണം അവസാനിപ്പിക്കുന്നു


‘പശു സംരക്ഷകരുടെ ആക്രമണം നേരിടുന്നതിന് സി.ആര്‍.പി.സിയോ ഐ.പി.സിയോ ഭേദഗതി ചെയ്യാനുള്ള യാതൊരു പദ്ധതിയുമില്ലെന്ന് കേന്ദ്ര മആഭ്യന്തര സഹമന്ത്രി ഹന്‍സരാജ് അഹിര്‍ ജൂലൈ 19ന് രാജ്യസഭയെ അറിയിച്ചിരുന്നു. ഒരാള്‍ കൊന്നാലും പത്താള്‍ കൊന്നാലും കൈകാര്യം ചെയ്യാന്‍ നിയമം ഇവിടെയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

എന്നാല്‍ മന്ത്രിയുടെ വാദം തള്ളിയാണ് സ്വകാര്യ ബില്ലുമായി എം.പി രംഗത്തെത്തിയത്. പശുസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് അക്രമസംഭവങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചുവരികയാണ്.

മതം, ജാതി, വസ്ത്രം, ഭക്ഷണം എന്നിയുമായി ബന്ധപ്പെട്ട മുന്‍വിധികളുടെയും മറ്റും അടിസ്ഥാനത്തിലാണ് ഇത്തരം ആക്രമണങ്ങളില്‍ പലതും നടക്കുന്നത്. ഇത്തരം അക്രമങ്ങള്‍ നടത്തുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും അക്രമങ്ങളില്‍ ഇര കൊല്ല്‌പ്പെടുകയാണെങ്കില്‍ ജീവപര്യന്തം തടവും നല്‍കണമെന്ന് ആവശ്യപ്പെടുന്നതാണ് സ്വകാര്യ ബില്‍.

Advertisement