എഡിറ്റര്‍
എഡിറ്റര്‍
ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനെതിരെ രാജസ്ഥാനില്‍ മൊട്ടയടിച്ച് പൊലീസുകാരുടെ പ്രതിഷേധം
എഡിറ്റര്‍
Wednesday 18th October 2017 8:18am


ജയ്പൂര്‍: ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി രാജസ്ഥാന്‍ പൊലീസ്. മെസ് ബഹിഷ്‌കരിക്കുകയും മൊട്ടയടിച്ചും ഡ്യൂട്ടിസമയത്ത് കറുത്ത റിബണ്‍ അണിഞ്ഞുമാണ് പ്രതിഷേധം.

സിക്കര്‍ ജില്ലയില്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി പ്രതിഷേധിച്ച ഉദ്യോഗസ്ഥനെ രണ്ട് മണിക്കൂറിന് ശേഷമാണ് ഉദ്യോഗസ്ഥര്‍ക്ക് താഴെയിറക്കാനായത്. കഴിഞ്ഞ ദിവസം അഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാന്‍ വിസമ്മതിച്ച് രാജസ്ഥാനിലെ 250ലേറെ പൊലീസുകാര്‍ കൂട്ട അവധിയെടുത്തിരുന്നു.

ശമ്പളം കുറയ്ക്കാനുള്ള നീക്കത്തിനെതിരെ രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സച്ചിന്‍ പൈലറ്റിനെ കണ്ട് ഉദ്യോഗസ്ഥര്‍ മെമ്മൊറണ്ടം നല്‍കിയിരുന്നു.


Read more: ‘ഇതാണ് മലയാളീസ്’; മലയാളികളുടെ കൂളിംഗ് ഗ്ലാസ് പ്രതിഷേധം ദേശീയ മാധ്യമങ്ങളിലും നിറയുന്നു; ട്രോളുകളും പോസ്റ്റുകളും നാഷണല്‍ ഹിറ്റ്


അതേ സമയം സോഷ്യല്‍മീഡിയ പ്രചരണങ്ങള്‍ കണ്ടാണ് പൊലീസുകാര്‍ പ്രതിഷേധിക്കുന്നതെന്ന് രാജസ്ഥാന്‍ അഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കതാരിയ പറഞ്ഞു. പൊലീസുകാരുടെ പേ സ്‌കെയില്‍ നിലവിലെ 24,000ത്തില്‍ നിന്നും 19,000 ആയി കുറയ്ക്കാന്‍ നിര്‍ദേശമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Advertisement