Administrator
Administrator
രാജരത്‌നം കുറ്റക്കാരനാണെന്ന് ഫെഡറല്‍ ജൂറി
Administrator
Thursday 12th May 2011 11:36am

ന്യൂയോര്‍ക്ക്‌: ശ്രീലങ്കന്‍ വംശജനും ഗാളിയോണ്‍ ഗ്രൂപ്പിന്റെ സ്ഥാപകനുമായ രാജരത്‌നം പതിനാലോളം ഓഹരി കമ്പോള തിരിമറികളില്‍ കുറ്റക്കാരനാണെന്ന് ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതി വിധിച്ചു. ഗൂഢാലോചനയും സെക്യൂരിറ്റി തട്ടിപ്പുമാണ് അദ്ദേഹത്തിന്റെ മേലുള്ള കുറ്റങ്ങള്‍.

9 തരം സെക്യൂരിറ്റി തട്ടിപ്പുകളും 5 തരം ഗൂഢാലോചന കുറ്റങ്ങളുമാണ് രാജരത്‌നം ചെയ്തതായി തെളിഞ്ഞിരിക്കുന്നത്. ഇത് മാന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയിലെ എറ്റവും ശക്തമായ വിധിയാണെന്ന് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

2009 ഒക്ടോബര്‍ 16-ാണ് ഇന്‍സൈഡര്‍ ട്രേഡുമായി ബന്ധപ്പെട്ട് രാജരത്‌നം അറസ്റ്റിലായത്.
53 കാരനായ രാജരത്‌നത്തിന് 25 വര്‍ഷം കഠിന തടവുവരെ ലഭിച്ചേക്കാവുന്ന കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്.

Advertisement