റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രി ഫ്രാന്‍സിലേക്ക്
national news
റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രി ഫ്രാന്‍സിലേക്ക്
ന്യൂസ് ഡെസ്‌ക്
Tuesday, 10th September 2019, 5:07 pm

ന്യൂദല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഒക്ടോബര്‍ എട്ടിന് ഫ്രാന്‍സിലേക്ക് തിരിക്കും. ഒക്ടോബര്‍ എട്ടിന് ഇന്ത്യയ്ക്ക് കൈമാറുന്ന യുദ്ധവിമാനങ്ങള്‍ അടുത്തവര്‍ഷം ഇന്ത്യയില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

പ്രതിരോധ മന്ത്രിക്കൊപ്പം പ്രതിരോധ സെക്രട്ടറി അജയ്കുമാറും പോകുന്നുണ്ടെന്ന് എന്‍.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

റഫേല്‍ വ്യോമാക്രമണ പരിശീലനത്തിനുള്ള കരാര്‍ ഒപ്പുവെക്കുന്നതിനായി ഇന്ത്യന്‍ വ്യോമസേനസംഘവും ഫ്രാന്‍സിലേക്ക് തിരിക്കുന്നുണ്ട്. 2020 മെയ് വരെ 24 പേരടങ്ങുന്ന സംഘത്തെ ഫ്രാന്‍സിലയച്ച് പരിശീലനം നേടാനാണ് ഉദ്ദേശിക്കുന്നത്.

2012 ലാണ് ഫ്രാന്‍സിലെ ദസോള്‍ട്ട് ഏവിയേഷനുമായി റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് യു.പി.എ സര്‍ക്കാര്‍ ധാരണയാകുന്നത്. 1020 കോടി ഡോളാറിന്റേതാണ് അന്നത്തെ കരാര്‍. അതായത് ഏകദേശം 54000 കോടി രൂപയുടേതായിരുന്നു കരാര്‍.

എന്നാല്‍ ഒന്നാം മോദി സര്‍ക്കാര്‍ അധികാരമേറി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഈ കരാര്‍ തകിടം മറിഞ്ഞെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2015 ലെ മോദിയുടെ ഫ്രാന്‍സിലേക്കുള്ള യാത്രയിലാണ് റഫാലില്‍ തിരുത്തലുകള്‍ വരുന്നത്. ആ സന്ദര്‍ശനത്തോടെ ഇന്ത്യ വാങ്ങുന്ന പോര്‍ വിമാനങ്ങളുടെ എണ്ണം 36 ആയി പൊടുന്നനെ കുറഞ്ഞു. പോര്‍ വിമാനങ്ങള്‍ക്കൊപ്പം അതിലുപയോഗിക്കാവുന്ന അത്യാധുനിക ആയുധങ്ങള്‍ കൂടി വാങ്ങാന്‍ തീരുമാനിച്ചു. അതോടെ വിമാനത്തിന്റെ വില പല മടങ്ങായി കൂടി. 126 എണ്ണത്തിന് നല്‍കേണ്ട വിലയേക്കാള്‍ അധികം നല്‍കണം 36 എണ്ണത്തിന് എന്നായിരുന്നു പുറത്തുവരുന്ന വിവരം