എഡിറ്റര്‍
എഡിറ്റര്‍
അമിത് ഷായുടെ മകനെതിരായ ആരോപണത്തില്‍ അന്വേഷണം ആവശ്യമില്ല; കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്
എഡിറ്റര്‍
Tuesday 10th October 2017 2:01pm

ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷാക്കെതിരായ ആരോപണത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ആരോപണം അടിസ്ഥാന രഹിതമാണ്. അതുകൊണ്ട് തന്നെ അന്വേഷണം വേണ്ടതില്ല. ഇതെല്ലാം നിശ്ചിത സമയങ്ങള്‍ക്കുള്ളില്‍ മാത്രം ഉണ്ടാകുന്ന ആരോപണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ആരോപണങ്ങള്‍ ഇതിനുമുന്‍പും വന്നിരുന്നു. അതൊക്കെ ഒരു പ്രത്യേക സമയത്ത് മാത്രം ഉണ്ടാകുന്നതാണ്. ഇതിനൊന്നും ഒരു അടിസ്ഥാനവുമില്ല. എന്‍.ഐ.എയുടെ പുതിയ ഹെഡ്ക്വാര്‍ട്ടര്‍ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


Also Read താങ്കള്‍ പറയുന്നത് കേട്ടാല്‍ ദീപാവലിക്ക് വിളക്ക് തെളിയിക്കുന്നതാണ് സുപ്രീംകോടതി നിരോധിച്ചത് എന്ന് തോന്നുമല്ലോ; ഈദ് ദിനത്തിലെ മൃഗബലി നിരോധിക്കുമോ എന്ന ചേതന്‍ ഭഗതിന്റെ ചോദ്യത്തെ പരിഹസിച്ച് ശശിതരൂര്‍


ഓണ്‍ലൈന്‍ മാധ്യമസ്ഥാപനമായ ‘ദ് വയ്ര്‍’ ആണ് ജയ് ഷായുടെ ഉടമസ്ഥതയിലുള്ള ‘ടെംപിള്‍ എന്റര്‍പ്രസൈസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയുടെ വരുമാനത്തില്‍ ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങു വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തത്. മോദി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ഈ വര്‍ധനവെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ആരോപണങ്ങള്‍ ബിജെപിയും ജയ്ഷായും നിഷേധിച്ചു. തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച സ്ഥാപനത്തിനെതിരെ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു.

201415 സാമ്പത്തിക വര്‍ഷത്തില്‍ ഈ കമ്പനിയുടെ വരുമാനം വെറും 50,000 രൂപ മാത്രമായിരുന്നു. എന്നാല്‍, 201516 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 80.5 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.

Advertisement