രാജ്‌നാഥ് സിങ് ലഡാക്കിലേക്കില്ല; സന്ദര്‍ശനം മാറ്റി
India-China Boarder Issue
രാജ്‌നാഥ് സിങ് ലഡാക്കിലേക്കില്ല; സന്ദര്‍ശനം മാറ്റി
ന്യൂസ് ഡെസ്‌ക്
Thursday, 2nd July 2020, 5:23 pm

ന്യൂദല്‍ഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ ലഡാക്ക് സന്ദര്‍ശനം മാറ്റിവെച്ചു. അതിര്‍ത്തിയിലെ സാഹചര്യം വിലയിരുത്തുന്നതിനായി വെള്ളിയാഴ്ച രാവിലെയാണ് രാജ്‌നാഥ് സിങ് സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നത്. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ മേഖലയില്‍ ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികരെ സന്ദര്‍ശിക്കാനും തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിനും സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമായിരുന്നു സിങിന്റെ യാത്ര.

സന്ദര്‍ശനം മാറ്റിവെച്ചതിന്റെ സാഹചര്യത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങള്‍ പുറത്തുവന്നിട്ടില്ല. സൈനിക തലത്തില്‍ ജൂണ്‍ 6,22,30 തിയതികളില്‍ നടത്തിയ ചര്‍ച്ചകളുടെ ഭാഗമായി ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷച്ചതിന് ശേഷം സന്ദര്‍ശനം നടക്കാനാണ് ഇപ്പോഴത്തെ ആലോചനയെന്നാണ് സൂചന.

അതിര്‍ത്തിയില്‍ വിന്യസിപ്പിച്ചിരികക്കുന്ന സൈനികരെ കാണാന്‍ പ്രതിരോധ മന്ത്രി വരുമ്പോള്‍, അത് ഒരുതലത്തില്‍ സൈന്യത്തിന്റെ മനോവീര്യം വര്‍ദ്ധിപ്പിക്കുന്നതാണ്. കൂടാതെ ഞങ്ങള്‍ എന്തിനും തയ്യാറായിരിക്കുകയാണ് എന്ന് ശത്രുക്കള്‍ക്ക് നല്‍കുന്ന സൂചനയുമാണ്’, വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

ജൂണ്‍ 30ന് നടന്ന മൂന്നാംഘട്ട ചര്‍ച്ചയില്‍ ഗാല്‍വാന്‍ മേഖലയില്‍നിന്നും സൈന്യത്തെ പിന്‍വലിക്കുന്നതില്‍ ധാരണയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ