ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
National Politics
മഴക്കെടുതിയില്‍ കേന്ദ്രസഹായത്തില്‍ തൃപ്തനാണെന്നാണ് പിണറായി വിജയന്‍ പറഞ്ഞതെന്ന് രാജ്‌നാഥ് സിങ്
ന്യൂസ് ഡെസ്‌ക്
Friday 10th August 2018 1:51pm

 

ന്യൂദല്‍ഹി: കേന്ദ്രം നല്‍കിയ സഹായത്തില്‍ പൂര്‍ണ സംതൃപ്തനാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നോട് പറഞ്ഞെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നെന്നും എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളും പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞതെന്നുമാണ് രാജ്‌നാഥ് സിങ് പറഞ്ഞത്.

Also Read:24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 200 അംഗ സംഘം: ഇങ്ങനെയാണ് മോദി സര്‍ക്കാര്‍ ഇന്ത്യന്‍ മാധ്യമങ്ങളെ വരുതിയിലാക്കുന്നത്- ദ വയര്‍ അന്വേഷണ റിപ്പോര്‍ട്ട്

കേരളത്തിലെ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് വിഷയത്തില്‍ കേന്ദ്രശ്രദ്ധ ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ രാജ്‌നാഥ് സിങ്ങിനെ കണ്ടിരുന്നു.

‘ഞാന്‍ കേരള മുഖ്യമന്ത്രിയോടു സംസാരിച്ചു. കേന്ദ്രം നല്‍കിയ സഹായത്തില്‍ അദ്ദേഹം പൂര്‍ണ സംതൃപ്തനാണെന്ന് എന്നോടു പറഞ്ഞു. എല്ലാ ഡിപ്പാര്‍ട്ടുമെന്റും നന്നായി സഹകരിക്കുന്നുവെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. മറ്റെന്തെങ്കിലും സഹായം അദ്ദേഹത്തിന് ആവശ്യമുണ്ടെങ്കില്‍ അദ്ദേഹം അറിയിക്കും.’ എന്നാണ് രാജ്‌നാഥ് സിങ് പറഞ്ഞത്.

Advertisement