എഡിറ്റര്‍
എഡിറ്റര്‍
രാജീവ് ഗാന്ധി വധക്കേസിലെ പ്രതിക്ക് സ്വര്‍ണ മെഡല്‍
എഡിറ്റര്‍
Friday 15th March 2013 12:50am

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിയായ പേരറിവാളന് ജയില്‍ വകുപ്പു നടത്തിയ തൊഴില്‍ പരിശീലനത്തില്‍ സ്വര്‍ണമെഡല്‍. ഡെസ്‌ക് ടോപ്പ് ഓപ്പറേറ്റര്‍(ഡി.ടി.പി) കോഴ്‌സിലാണ് പേരറിവാളന് സ്വര്‍ണമെഡല്‍ ലഭിച്ചത്.

Ads By Google

മഹാത്മാഗാന്ധി കമ്യൂണിറ്റി കോളജും തമിഴ്‌നാട് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. 2012 ജനുവരയില്‍ നടത്തിയ പരീക്ഷ്‌ക്ക ജയിലിലെ 185 തടവുകാര്‍ ഹാജരായതില്‍ 175 പേര്‍ പാസ്സായി.

1991 ലെ രാജാവ് ഗാന്ധി വധക്കേസില്‍ മുരഗന്‍, ശാന്തരന്‍ എന്നിവര്‍ക്കൊപ്പമാണ് പേരറിവാളനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇവരുടെ ദയാ ഹരജി രാഷ്ട്രപതി തള്ളിയതിനെതിരെ മൂന്ന് പേരും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഇപ്പോള്‍ പേരറിവാളന്‍.

Advertisement