'രാജീവ് ഗാന്ധിയുടെ പേരിനൊപ്പം ഉച്ഛരിക്കാന്‍ യോഗ്യതയില്ലാത്ത ചാണകത്തിലെ പുഴുവിന്റെ പേരില്‍ കേരളത്തില്‍ ശാസ്ത്രസ്ഥാപനം അറിയപ്പെടുന്നത് നാണക്കേടാണ്' - ബഷീര്‍ വള്ളിക്കുന്ന്‌
Notification
'രാജീവ് ഗാന്ധിയുടെ പേരിനൊപ്പം ഉച്ഛരിക്കാന്‍ യോഗ്യതയില്ലാത്ത ചാണകത്തിലെ പുഴുവിന്റെ പേരില്‍ കേരളത്തില്‍ ശാസ്ത്രസ്ഥാപനം അറിയപ്പെടുന്നത് നാണക്കേടാണ്' - ബഷീര്‍ വള്ളിക്കുന്ന്‌
ബഷീര്‍ വള്ളിക്കുന്ന്
Saturday, 5th December 2020, 11:55 am

കടുത്ത പ്രതിഷേധം ഉയരേണ്ട ഒരു നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയിട്ടുള്ളത്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ പുതിയ ക്യാമ്പസ്സിന് ഗോള്‍വാള്‍ക്കാരുടെ പേര് നല്‍കിയിരിക്കുന്നു. ശാസ്ത്ര രംഗത്തെ ഇന്ത്യയിലെ അഭിമാന സ്ഥാപനത്തിന് വംശീയ വിദ്വേഷത്തിനും മനുഷ്യനെ വെട്ടിമുറിക്കുന്ന മതഭ്രാന്തിനും ആശായാടിത്തറ പണിത ഒരു അഭിശപ്ത ജന്മത്തിന്റെ നാമം നല്‍കുക, അതും കേരളത്തില്‍. എന്തൊരു അസംബന്ധമാണിത്?

ഇന്ത്യയുടെ ബഹുസ്വര ചരിത്രവും സംസ്‌കാരവും തുടച്ചു നീക്കുന്ന രൂപത്തില്‍ സംഘപരിവാരം പേരു മാറ്റങ്ങള്‍ പലതും നടത്തുന്നുണ്ട്, അലഹബാദ് പ്രയാഗ് രാജായി മാറുന്നു, ഹൈദരാബാദിന്റെ പേര് മാറ്റത്തിന് മുറവിളി ഉയരുന്നു, യൂണിവേഴ്‌സിറ്റികളുടെയും എയര്‍പോര്‍ട്ടുകളുടെയും പേരുകള്‍ മാറ്റുന്നു. അത്തരം അസംബന്ധങ്ങള്‍ കേരളത്തിന്റെ മണ്ണിലേക്കും കൊണ്ട് വരാനുള്ള ആസൂത്രിത ശ്രമമാണ് ഒരു കൂടിയാലോചനയും ചര്‍ച്ചയും കൂടാതെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഇത്തരമൊരു പേരുമാറ്റം മൂലം നടത്തിയിരിക്കുന്നത്.

‘ഹിന്ദുക്കളേ, ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതി നമ്മുടെ ഊര്‍ജ്ജം നാം നശിപ്പിക്കരുത്. നമ്മുടെ ആന്തരിക ശത്രുക്കളായ മുസ്‌ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും എതിരെ പൊരുതുവാന്‍ ആ ഊര്‍ജ്ജം ബാക്കിയാക്കണം’ എന്ന് ആഹ്വാനം ചെയ്ത ദേശവിരുദ്ധനും മനുഷ്യവിരുദ്ധനുമായ ഒരു പിശാചാണ് ഗോള്‍വാള്‍ക്കര്‍.

രാജീവ് ഗാന്ധിയുടെ പേരിനൊപ്പം എഴുതാനോ ഉച്ഛരിക്കാനോ പോലും യോഗ്യതയില്ലാത്ത ഒരു ചാണകത്തിലെ പുഴുവിന്റെ പേരില്‍ കേരളത്തിന്റെ അഭിമാനമായ ഒരു ശാസ്ത്രസ്ഥാപനം അറിയപ്പെടുന്നതിലേറെ നാണക്കേട് മറ്റെന്തുണ്ട്? എതിര്‍ക്കപ്പെടേണ്ടതുണ്ട്. അതിശക്തമായിത്തന്നെ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ