എഡിറ്റര്‍
എഡിറ്റര്‍
രാജീവ് ഗാന്ധി വധം; കേസ് അന്വേഷണത്തിലെ പല കണ്ടെത്തലുകളും ഒഴിവാക്കിയെന്ന് സി.ബി.ഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍
എഡിറ്റര്‍
Tuesday 14th November 2017 5:25pm

ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധക്കേസന്വേഷണത്തില്‍ പലഭാഗങ്ങളും താന്‍ രേഖപ്പെടുത്തിയിരുന്നില്ലെന്ന് മുന്‍ സി.ബി.ഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ബോംബ് നിര്‍മ്മിക്കാനാവശ്യമായ ബാറ്ററികള്‍ പേരറിവാളന്‍ നല്‍കിയിരുന്നത് എന്തിനാണെന്ന് അറിയാതെയായിരുന്നെന്നും എന്നാല്‍ അന്വേഷണ സംഘം ഈ വസ്തുത രേഖപ്പെടുത്തിയിരുന്നില്ലെന്നുമാണ് മുന്‍ സി.ബി.ഐ ഉദ്യോഗസ്ഥനായ വി ത്യാഗരാജന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.


Also Read: ജഡ്ജിമാര്‍ക്കെതിരായ മെഡിക്കല്‍ കോഴ ആരോപണം; അന്വേഷണമാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി


ത്യാഗരാജന്‍ ഇക്കാര്യം വെളിപ്പെടുത്തി സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്ന് പേരറിവാളന്റെ അഡ്വക്കേറ്റ് ഗോപാല്‍ ശങ്കരനാരായണനാണ് സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. ഒക്ടോബര്‍ 27 ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആണ് മുന്‍ സി.ബി.ഐ ഉദ്യോഗസ്ഥന്‍ വി ത്യാഗരാജന്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ഗുഢാലോചനയില്‍ പേരറിവാളന്‍ പങ്കാളിയല്ല എന്ന വസ്തുതയെപ്പറ്റി അന്വേഷണ സംഘത്തിന് അറിവുണ്ടായിരുന്നുവെന്നും അതുകൊണ്ട് പേരറിവാളനെ മോചിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.


Dont Miss: മഹിഷ്മതിയുടെ ചക്രവര്‍ത്തി ഇനി തിരുവിതാംകൂറിന്റെ ചക്രവര്‍ത്തി; മാര്‍ത്താണ്ഡവര്‍മ്മയാകാന്‍ റാണാ ദഗുബാട്ടി; ഒരുങ്ങുന്നത് മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം


അതേസമയം പേരറിവാളന്റെ മോചനം സംബന്ധിച്ച വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രത്തിന് സുപ്രീം കോടതി ഒരാഴ്ച്ചത്തെ സമയം നല്‍കി. കേസില്‍ ഇരുപത്താറു വര്‍ഷമായി പേരറിവാളന്‍ ശിക്ഷയനുഭവിക്കുന്ന സാഹചര്യത്തില്‍ ഇയാളുടെ മോചനക്കാര്യം സംബന്ധിച്ച് നിലപാട് വ്യക്തമാക്കാനാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് അടുത്ത മാസം ആറിനു കോടതി വീണ്ടും പരിഗണിക്കും.

Advertisement