ജയിലില്‍ രാജീവ് വധക്കേസ് പ്രതി പേരറിവാളനെതിരെ ആക്രമണം
Daily News
ജയിലില്‍ രാജീവ് വധക്കേസ് പ്രതി പേരറിവാളനെതിരെ ആക്രമണം
ന്യൂസ് ഡെസ്‌ക്
Tuesday, 13th September 2016, 11:39 am

കൊലക്കേസില്‍ 13 വര്‍ഷമായി ജയിലില്‍ കഴിയുന്ന രാജേഷ് ഖന്ന എന്നയാളാണ് പേരറിവാളനെ ആക്രമിച്ചത്.


വെല്ലൂര്‍: രാജീവ് ഗാന്ധി വധക്കേസില്‍ തമിഴ്‌നാട് വെല്ലൂര്‍ ജയിലില്‍ കഴിയുന്ന എ.ജി പേരറിവാളനെതിരെ ആക്രമണം. ജയിലില്‍വച്ച് സഹതടവുകാരന്‍ ഇരുമ്പുവടി കൊണ്ടു തലയ്ക്കടിക്കുകയായിരുന്നു.

രാവിലെ 6.15ഓടെയായിരുന്നു സംഭവം. തലയ്ക്കും കൈകള്‍ക്കും പരുക്കേറ്റ പേരറിവാളന് ജയിലില്‍ തന്നെ ചികില്‍സ നല്‍കി.

കൊലക്കേസില്‍ 13 വര്‍ഷമായി ജയിലില്‍ കഴിയുന്ന രാജേഷ് ഖന്ന എന്നയാളാണ് പേരറിവാളനെ ആക്രമിച്ചത്. ഇരുവരും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് ആക്രമണമെന്നും ജയിലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പേരറിവാളനു ഗുരുതര പരുക്കുകളില്ലെന്നും തലയില്‍ നാലു തുന്നലുണ്ടെന്നും അധികൃതര്‍ അറിയിച്ചു.