ഷൈന്‍ ടോം ചാക്കോയ്‌ക്കൊപ്പം രജിഷ വിജയന്‍; ഖാലിദ് റഹ്മാന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്
Movie Day
ഷൈന്‍ ടോം ചാക്കോയ്‌ക്കൊപ്പം രജിഷ വിജയന്‍; ഖാലിദ് റഹ്മാന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്
ന്യൂസ് ഡെസ്‌ക്
Monday, 3rd August 2020, 11:05 pm

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍ ചിത്രത്തിന്റെ ടൈറ്റിലും പോസ്റ്ററും പുറത്ത്. ലവ് എന്നാണ് ചിത്രത്തിന്റെ പേര്.

ആഷിക് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോഗുലന്‍, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആദ്യം ചിത്രീകരണം പൂര്‍ത്തിയാക്കിയ മലയാള സിനിമയാണ് ലവ്. മമ്മൂട്ടി നായകനായ ഉണ്ട എന്ന ചിത്രത്തിനു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

പ്രിഥീരാജ്, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ ഫെയ്‌സ്ബുക്കിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഖാലിദ് റഹ്മാനും രജിഷ വിജയനും ഇതിനു മുമ്പ് അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ