രാഷ്ട്രീയപ്രവേശനം; ബെംഗളൂരുവിലെത്തി ജ്യേഷ്ഠന്റെ അനുഗ്രഹം വാങ്ങി രജനി
India
രാഷ്ട്രീയപ്രവേശനം; ബെംഗളൂരുവിലെത്തി ജ്യേഷ്ഠന്റെ അനുഗ്രഹം വാങ്ങി രജനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th December 2020, 12:43 pm

ചെന്നെ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവും തുടര്‍ചര്‍ച്ചകളും സജീവമായിരിക്കുകയാണ് ഇപ്പോള്‍. രാഷ്ട്രീയത്തില്‍ രജനി എത്തുന്നതിന്റെ ആവശേത്തിലാണ് ആരാധകരും സിനിമാ ലോകവും.

ഈ മാസം 12ാം തിയതിയാണ് രജനീകാന്തിന്റെ ജന്മദിനം. ബെംഗളൂരുവിലുള്ള സഹോദരന്‍ സത്യനാരാണ റാവുവിന്റെ വസതിയിലാണ് ഇത്തവണത്തെ രജനിയുടെ പിറന്നാളാഘോഷം.

എന്നാല്‍ കഴിഞ്ഞ ദിവസം രജനി സഹോദരന്റെ വസതിയില്‍ എത്തിയിരുന്നു. സഹോദരന്റെ അനുഗ്രഹം തേടുന്ന രജനിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. രാഷ്ട്രീയപ്രവേശനത്തിന് മുന്നോടിയായാണ് സഹോദരന്റെ അനുഗ്രഹം തേടാന്‍ രജനി എത്തിയതെന്നാണ് സൂചന.

ബെംഗളൂരുവിലുള്ള തന്റെ ആരാധകരെ രജനി അഭിസംബോധന ചെയ്യുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡിസംബര്‍ 31 ന് രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണ് രജനീകാന്ത് അറിയിച്ചിരിക്കുന്നത്. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് രജനി രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്.

തെരഞ്ഞെടുപ്പില്‍ അത്ഭുതം സൃഷ്ടിക്കുമെന്നും ജാതിക്കും മതത്തിനും അതീതമായ മതനിരപേക്ഷ ആത്മീയതയുടെ രാഷ്ട്രീയമായിരിക്കും തന്റേതെന്നും രജനീകാന്ത് പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rajinikanth to ring in birthday in Bengaluru?