എഡിറ്റര്‍
എഡിറ്റര്‍
റസൂല്‍ പൂക്കുട്ടിയുടെ ചിത്രത്തില്‍ നായകന്‍ രജനീകാന്ത്
എഡിറ്റര്‍
Monday 11th March 2013 9:23am

ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കിട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് സാക്ഷാല്‍ സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്. ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ വേഷമിടുമെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു.

Ads By Google

ഇതിന് പിന്നാലെയാണ് രജനീകാന്തും ചിത്രത്തില്‍ രജനീകാന്തും എത്തുന്നതായുള്ള വാര്‍ത്തകള്‍ വരുന്നത്. ബോളിവുഡിലാണ് റസൂല്‍ തന്റെ ആദ്യ ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ ഒരു പാക്കിസ്ഥാന്‍കാരനായാണ് അമിതാബ് ബച്ചന്‍ എത്തുന്നതെന്നാണ് അറിയുന്നത്.

ചിത്രത്തില്‍ അഭിനയിക്കുന്നതിനായി രജനീകാന്തിനെ കാണാന്‍ ചെന്നൈയിലേക്ക് തിരിച്ചിരിക്കുകയാണ് റസൂല്‍ പൂക്കുട്ടി. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. കാസ്റ്റിങ് പുരോഗമിച്ച് വരികയാണ്.

ഇന്ത്യയിലെ രണ്ട് സൂപ്പര്‍സ്റ്റാറുകളെ ഒന്നിച്ച് ബിഗ് സ്‌ക്രീനില്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ചിത്രത്തിന് രജനീകാന്ത് സമ്മതം മൂളുമോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. ചെന്നൈയില്‍ നിന്നും റസൂല്‍ ഇന്ന് മുംബൈയിലേക്ക് തിരിക്കും.

Advertisement