എഡിറ്റര്‍
എഡിറ്റര്‍
‘പശുവാണ് താരം’; പശുക്കളെ വില്‍ക്കാനും വാങ്ങാനും ഓണ്‍ലൈന്‍ ചന്തയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍
എഡിറ്റര്‍
Thursday 21st September 2017 10:22am

 

ജയ്പൂര്‍: പശുക്കളെ വില്‍ക്കാനും വാങ്ങാനും ഓണ്‍ലൈന്‍ സംവിധാനമൊരുക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍. ഇ-കൊമേഴ്‌സ് സൈറ്റുകളായ ഒ.എല്‍.എക്‌സിന്റെയും ക്വിക്കറിന്റെയും മാതൃകയില്‍ ഓണ്‍ലൈന്‍ പശു ചന്ത ഒരുക്കാനാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനം.

വില്‍ക്കാനുള്ള പശുവിന്റെ ഫോട്ടോയും വിലയുമടക്കമുള്ള വിവരങ്ങള്‍ സൈറ്റിലിടാം. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനാണ് ഓണ്‍ലൈന്‍ സേവനമൊരുക്കുന്നതെന്ന് രാജസ്ഥാന്‍ പശുസംരക്ഷണ വകുപ്പ് മന്ത്രി ഒറ്റാറം ദേവര്‍സി പറഞ്ഞു.

‘ ഒരു പശു പോലും അനാഥമാകുന്നില്ലെന്ന് ഉറപ്പുവരുത്താനും കര്‍ഷകരുടെ ക്ഷേമവുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഓണ്‍ലൈന്‍ സൗകര്യം വരുന്നതോടെ ന്യായമായ വിലയ്ക്ക് കര്‍ഷകര്‍ക്ക് പശുവിനെ ലഭിക്കും.’


Also Read: അറബിക്കല്ല്യാണം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കാനെത്തിയ 8 അറബിമാര്‍ ഉള്‍പ്പെട്ട സംഘം പിടിയില്‍


ഓണ്‍ലൈന്‍ വെബ് പോര്‍ട്ടല്‍ ആറു മാസത്തിനകം പുറത്തിറക്കുമെന്ന് പശു സംരക്ഷണ വകുപ്പ് അഡീഷണല്‍ ചീഫ് ഡയറക്ടര്‍ വ്യക്തമാക്കി. പശു മന്ത്രാലയം നടപ്പാക്കുന്ന ഓണ്‍ലൈന്‍ വില്‍പ്പന സംവിധാനം പശു വിപണിക്ക് കരുത്ത് പകരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. വെബ്‌സൈറ്റിന്റെ മേല്‍നോട്ടത്തിനായി കര്‍ഷക കൂട്ടായ്മ രൂപീകരിക്കാനും മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നേരത്തെ 55,000 പശുക്കള്‍ക്ക് കഴിഞ്ഞ മാസം പശു മന്ത്രാലയം തിരിച്ചറിയല്‍ രേഖ നല്‍കിയിരുന്നു. രാജസ്ഥാനില്‍ 6,60,000 പശുക്കളുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. 2012ലെ സെന്‍സസ് അനുസരിച്ച് 1.3 കോടി കന്നുകാലികള്‍ രാജസ്ഥാനില്‍ ഉണ്ടെന്നാണ് കണക്ക്.

Advertisement