എഡിറ്റര്‍
എഡിറ്റര്‍
രാജസ്ഥാനില്‍ ഗാന്ധി ജയന്തി ദിനത്തിലെ അവധി ഒഴിവാക്കി; പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്
എഡിറ്റര്‍
Sunday 13th August 2017 10:44pm


രാജസ്ഥാനിലെ സര്‍വകലാശാലകള്‍ക്ക് ഗാന്ധി ജയന്തി ദിനത്തിലെ അവധി ഒഴിവാക്കി. ഗവര്‍ണര്‍ കല്യാണ്‍ സിംഗിന്റെ ഉത്തരവോടെയാണ് കലണ്ടര്‍ പുറത്തിറക്കിയത്. ഈ സംഭവം ഇപ്പോള്‍ വിവാദമായിരിക്കുകയാണ് .

എന്നാല്‍ ഇക്കാര്യത്തില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആ ദിവസം കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിച്ചാണ് രാഷ്ട്രപിതാവിന്റെ ജന്മദിനം ആഘോഷിക്കേണ്ടതെന്നും അവധിക്ക് പകരം ഈ ദിവസം വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് ഗാന്ധിജയന്തി ദിനം ആഘോഷിക്കുകയാണ് വേണ്ടതെന്നും വി്യാഭ്യാസ വകുപ്പ് മന്ത്രി കിരണ്‍ മഹേശ്വരി പറഞ്ഞു.


Also read ഗോരഖ്പൂര്‍ ദുരന്തം: ഓക്‌സിജന്‍ ഇല്ലാതായപ്പോള്‍ സ്വന്തം കൈയില്‍ നിന്ന് കാശ് എടുത്ത് വാങ്ങിയ ഡോ:കഫീല്‍ ഖാനെ സസ്‌പെന്റ് ചെയ്തു


എന്നാല്‍ ഈ തീരുമാനം ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണിതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. നിര്‍ഭാഗ്യകരമായ സംഭവമാണിത് ആര്‍എസ്എസ് അജണ്ട വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണിത്. അവര്‍ ഒരിക്കലും ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്നില്ല; മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗലെട്ടോ പറയുന്നു.

മുമ്പ് ഗാന്ധി ദിനത്തില്‍ അവധിയല്ല വേണ്ടതെന്നും അന്ന് കൂടുതല്‍ പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും ശശി തരൂര്‍ എം.പി പറഞ്ഞിരുന്നു.

Advertisement