എഡിറ്റര്‍
എഡിറ്റര്‍
രാജസ്ഥാനില്‍ 23 പേരുടെ കൂട്ട ബലാത്സംഗത്തിനിരയായത് മലയാളി യുവതി
എഡിറ്റര്‍
Friday 29th September 2017 8:28pm

 

ബിക്കാനീര്‍: രാജസ്ഥാനീല്‍ 23 പേര്‍ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയതത് മലയാളി യുവതിയെ. ദല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ യുവതിയാണ് പീഡിപ്പിക്കപ്പെട്ടതെന്ന് ബിക്കാനീര്‍ പൊലീസ് സൂപ്രണ്ടാണ് സ്ഥിരീകരിച്ചത്.

സ്വന്തം ഉടമസ്ഥതയിലുള്ള വസ്തു വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ എത്തിയപ്പോഴാണ് യുവതി അക്രമത്തിനിരയായത്. ബിക്കാനീറില്‍ നിന്നും ജയ്പുരിലേക്ക് പോകാനായി റോഡില്‍ വാഹനം കാത്തുനില്‍ക്കവെയാണ് വാഹനത്തിലെത്തിയ അക്രമികള്‍ ഇവരെ തട്ടിക്കൊണ്ടുപോയത്.

രാജസ്ഥാനില്‍ യുവതി ക്രൂരതക്കിരയായ വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നെങ്കിലും വൈകീട്ടോടെയാണ് മലയാളിയാണ് അക്രമിക്കപ്പെട്ടതെന്ന് സ്ഥിരീകരിക്കപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയോടെ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തിലെത്തിയ ആറുപേര്‍ പേര്‍ ചേര്‍ന്ന് യുവതിയെ ബലംപ്രയോഗിച്ച് വാഹനത്തില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു.


Also Read: ‘മുഖ്യമന്ത്രി സര്‍, ഞാന്‍ തീവ്രവാദിയല്ല, വിദ്യാര്‍ത്ഥിയാണ്’; അധ്യാപകര്‍ തീവ്രവാദിയെന്ന് വിളിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച മുസ്‌ലിം വിദ്യാര്‍ത്ഥി പറയുന്നു


ഖനികളുള്ള പ്രദേശത്തേക്കാണ് തന്നെ കൊണ്ടുപോയതെന്നും വാഹനത്തില്‍വെച്ച് തുടര്‍ച്ചയായി ബലാത്സംഗം ചെയ്‌തെന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പിന്നീട് ഇവര്‍ കൂടുതല്‍പേരെ വിളിച്ച് വരുത്തി പീഡനം തുടരുകയായിരുന്നെന്നാണ് പരാതി

പിറ്റേ ദിവസം രാവിലെ നാലുമണിയോടെ ബിക്കാനീര്‍ ബസ്റ്റോപ്പില്‍ സംഘം ഇവരെ ഇറക്കിവിടുകയായിരുന്നു ആക്രമികളില്‍ രണ്ടു പേരുടെ പേരും ഏതാനും പേരുടെ മൊബൈല്‍ നമ്പറും തിരിച്ചിറക്കിവിടാന്‍ ഉപയോഗിച്ച ബൈക്കിന്റെ നമ്പറും യുവതി പൊലീസിന് നല്‍കിയിരുന്നു. സംഭവത്തില്‍ ആറ് പേരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

Advertisement