എഡിറ്റര്‍
എഡിറ്റര്‍
സുരക്ഷാ ജീവനക്കാരനെ കൊണ്ട് ഷൂസ് അഴിപ്പിച്ച് രാജസ്ഥാന്‍ പ്രതിപക്ഷ നേതാവ്
എഡിറ്റര്‍
Friday 6th October 2017 1:36pm

ജയ്പുര്‍: സുരക്ഷാ ജീവനക്കാരനെ കൊണ്ട് ഷൂസ് അഴിപ്പിച്ച് രാജസ്ഥാന്‍ പ്രതിപക്ഷ നേതാവ് രാമേശ്വര്‍ ഡൂഡി. സുരക്ഷാ ജീവനക്കാരനെ കൊണ്ട് ഷൂസ് അഴിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തായിരുന്നു.


Dont Miss പൂട്ടിയിടേണ്ടത് ഹാദിയയെ അല്ല, മതത്തിന്റെ പേരില്‍ വ്യക്തിസ്വാതന്ത്ര്യത്തിനുമേല്‍ കുതിരകയറാന്‍ വരുന്ന വര്‍ഗീയശക്തികളെ: വി.എസ്


ജലാവാറില്‍ ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. സച്ചിന്‍ പൈലറ്റിനൊപ്പമായിരുന്നു ഇദ്ദേഹം എത്തിയത്. സച്ചിന്‍ പയലറ്റ് അദ്ദേഹത്തിന്റെ തന്നെ ഷൂസ് അഴിക്കുമ്പോള്‍ സുരക്ഷാ ജീവനക്കാരനെ കൊണ്ട് ഷൂസ് അഴിപ്പിക്കുകയായിരുന്നു രാമേശ്വര്‍ ഡൂഡ്.

നോഖാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എയാണ് രാമേശ്വര്‍. വീഡിയോ ഉള്‍പ്പെടെ പുറത്തായതിന് പിന്നാലെ ഇദ്ദേഹത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്വന്തം ഷൂസ് പോലും സുരക്ഷാ ജീവനക്കാരനെ കൊണ്ട് അഴിപ്പിക്കുന്ന ഇദ്ദേഹം എങ്ങനെയാണ് ജനങ്ങളുടെ പ്രതിനിധിയായി ഇരിക്കുകയെന്നാണ് ആളുകളുടെ ചോദ്യം.

Advertisement