ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
രജനികാന്ത്- അജിത് ആരാധകര്‍ തമ്മില്‍ സംഘര്‍ഷം; രണ്ട് പേര്‍ക്ക് കുത്തേറ്റു
ന്യൂസ് ഡെസ്‌ക്
Thursday 10th January 2019 9:42am

ചെന്നൈ: തമിഴ് സിനിമാതാരങ്ങളായ രജനികാന്ത് -അജിത്ത് എന്നിവരുടെ ആരാധകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു.

കുത്തേറ്റ ഒരാളുടെ നില ഗുരുതരമാണ്. തമിഴ്‌നാട് വെല്ലൂരിലാണ് സംഭവം. സംഘര്‍ഷത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ALSO READ: അലോക് വര്‍മ്മ പണി തുടങ്ങി; സി.ബി.ഐ ഇടക്കാല ഡയറക്ടര്‍ നടത്തിയ ട്രാന്‍സ്ഫറുകള്‍ റദ്ദാക്കി ആദ്യനടപടി

പൊലീസ് മറ്റ് ആരാധകരെ ചോദ്യം ചെയ്തു വരികയാണ്.

രജനികാന്തിന്റെ പുതിയ ചിത്രമായ പേട്ട ഇന്നാണ് പുറത്തിറങ്ങിയത്. ജനുവരി 14 നാണ് അജിത്ത് നായകനാകുന്ന വിശ്വാസം പുറത്തിറങ്ങുന്നത്. രണ്ടു ചിത്രങ്ങളും പൊങ്കല്‍ റിലീസുകളാണ്.

WATCH THIS VIDEO:

Advertisement