എഡിറ്റര്‍
എഡിറ്റര്‍
പൊതുജനമാകുന്ന രാജാവിന്റെ ചോദ്യങ്ങള്‍ നേരിടാന്‍ തയ്യാറായിക്കോ: മോദിയോട് രാജ് താക്കറെ
എഡിറ്റര്‍
Wednesday 27th September 2017 2:14pm

ന്യൂദല്‍ഹി: ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ.

സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിക്കുന്നവരെ വിരട്ടുകയാണ് ബി.ജെ.പിയെന്നും എന്നാല്‍ ബി.ജെ.പി വേട്ടയാടപ്പെടുന്നവരെ സഹായിക്കാന്‍ താന്‍ മുന്നിലുണ്ടാകുമെന്നും രാജ് താക്കറെ പറയുന്നു.

സോഷ്യല്‍ മീഡിയ വിമര്‍ശനത്തിന്റെ പേരില്‍ ബി.ജെ.പിക്കാര്‍ ആര്‍ക്കെതിരെയെങ്കിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ തനിക്ക് എഴുതണമെന്നും അത്തരം കേസുകള്‍ താന്‍ നോക്കിക്കോളാമെന്നും രാജ് താക്കറെ പറയുന്നു.

നോട്ട് നിരോധനം വലിയ അബദ്ധമാണ്. തൊഴിലില്ലായ്മ രൂക്ഷമായി. സാമ്പത്തിക മാന്ദ്യം സംഭവിച്ചു. ഇതൊന്നും അവര്‍ അറിയുന്നില്ല. മോദി അദ്ദേഹത്തെ സ്വയം വിശേഷിപ്പിക്കുന്നത് സേവകന്‍ എന്നാണ്. പൊതുജനം രാജാവാണെന്നാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നത്.


Also Read അവളാണ് എന്റെ ജീവിതം; മതംമാറ്റ വിവാഹത്തെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ല; എന്നാല്‍ ഇതില്‍ നിഗൂഢതകളുണ്ട്; ഹാദിയയുടെ പിതാവ് അശോകന്‍


എന്നാല്‍ പൊതുജനമാകുന്ന രാജാവിന്റെ ചോദ്യം നേരിടാന്‍ മോദി തയ്യാറായിക്കോളൂ എന്നാണ് ഈ അവസരത്തില്‍ പറയാനുള്ളത്. പ്രധാനമന്ത്രിയുടെ പരാജയപ്പെട്ട നയങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ എങ്ങനെയാണ് ക്രമസമാധാനപ്രശ്‌നമായി മാറുന്നതെന്നാണ് താന്‍ അത്ഭുപ്പെടുന്നതെന്നും താക്കറെ പറയുന്നു.

മറ്റ് രാഷ്ട്രീയപാര്‍ട്ടികളേയും അതിന്റെ നേതാക്കളേയും സമ്മര്‍ദ്ദത്തിലാക്കാനും അവരെ അപമാനിക്കാനും മുന്‍പന്തിയില്‍ നില്‍ക്കുന്ന നിങ്ങള്‍ വിമര്‍ശനം നിങ്ങളുടെ നേരെ തിരിയുമ്പോള്‍ പൊലീസ് സേനയെ ഉപയോഗിച്ച് അത് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്നും താക്കറെ ചോദിക്കുന്നു.

യഥാര്‍ത്ഥ സംഭവങ്ങളെ മറച്ചുവെക്കാന്‍ ഫോട്ടോഷോപ്പ് ടെക്‌നിക്കുകള്‍ ഉപയോഗിക്കുകയാണ് അവര്‍. ബി.ജെ.പിക്കെതിരെ വാര്‍ത്ത നല്‍കുന്ന മാധ്യമപ്രവര്‍ത്തരെ അപമാനിക്കുന്നു. ഇത്തരത്തില്‍ ബി.ജെ.പിയ്‌ക്കെതിരായ വിമര്‍ശത്തെ നിയമസംവിധാനം ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് എന്തിനാണെന്നും താക്കറെ ചോദിക്കുന്നു.

ബി.ജെ.പിക്കെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റുമായി ബന്ധപ്പെട്ട് ബി.ജെ.പി ആര്‍ക്കെതിരെയെങ്കിലും കേസെടുത്തിട്ടുണ്ടെങ്കില്‍ അവര്‍ താനുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ട് ഒരു ഇമെയില്‍ ഐഡിയും താക്കറെ നല്‍കിയിട്ടുണ്ട്.

Advertisement