മ​ഴ​യു​ണ്ട്....​സൂ​ക്ഷി​ച്ചോ​ടി​ക്കാം ഇ​രു​ച​ക്ര​വാ​ഹ​നം
DWheel
മ​ഴ​യു​ണ്ട്....​സൂ​ക്ഷി​ച്ചോ​ടി​ക്കാം ഇ​രു​ച​ക്ര​വാ​ഹ​നം
ന്യൂസ് ഡെസ്‌ക്
Monday, 12th August 2019, 7:43 pm

മ​ഴ​ക്കാ​ല​ത്ത് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. ‌മ​ഴ മൂ​ല​മു​ള്ള അ​വ്യ​ക്ത​മാ​യ കാ​ഴ്ച്ച​യും വെ​ള്ള​ക്കെ​ട്ട് നി​റ​ഞ്ഞ റോ​ഡും ത​ന്നെ​യാ​ണ് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​മ്പോ​ൾ ചി​ല കാ​ര്യ​ങ്ങ​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

* നി​ർ​ബ​ന്ധ​മാ​യും ഹെ​ൽ​മ​റ്റും റെ​യി​ൻ കോ​ട്ടും ഉ​പ​യോ​ഗി​ക്ക​ണം. സാ​ധി​ക്കു​മെ​ങ്കി​ൽ മ​ഞ്ഞ,ഓ​റ​ഞ്ച് അ​ല്ലെ​ങ്കി​ൽ വ്യ​ത്യാ​സ്ഥ​നി​റ​ത്തി​ലു​ള്ള റെ​യി​ൻ കോ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക.

* വെ​ള്ള​ക്കെ​ട്ട് ക​ണ്ടാ​ൽ അ​തി​ൽ ഇ​റ​ക്കാ​തി​രി​ക്കു​വാ​ൻ ശ്ര​മി​ക്കു​ക. കാ​ര​ണം റോ​ഡി​ലെ കു​ഴി​ക​ൾ കാ​ണാ​ൻ സാ​ധി​ച്ചെ​ന്ന് വ​രി​ല്ല.​ഇ​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ചു വ​രു​ത്തും.

*മ​ഴ​ക്കാ​ല​ത്ത് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​മ്പോ​ൾ പി​ന്നി​ലി​രി​ക്കു​ന്ന ആ​ളെ​ക്കൊ​ണ്ട് കു​ട ചൂ​ടി​ച്ച് യാ​തൊ​രു കാ​ര​ണ​വ​ശാ​ലും വാ​ഹ​നം ഓ​ടി​ക്ക​രു​ത്.​അ​പ​ക​ട​മു​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ടൂ​വീ​ല​റി​ൽ എ​പ്പോ​ഴും ഒ​രു ന​ല്ല പ്ലാ​സ്റ്റി​ക് ക​വ​ര്‍ ക​രു​തു​ക. മ​ഴ​യ​ത്ത് ഫോ​ണും പേ​ഴ്സു​മൊ​ക്കെ അ​തി​ലി​ട്ട് പോ​ക്ക​റ്റി​ല്‍ സൂ​ക്ഷി​ക്കാ​നാ​വും.

* മു​ന്നി​ലു​ള്ള വാ​ഹ​ന​വു​മാ​യി സു​ര​ക്ഷി​ത​മാ​യി ബ്രേ​ക്ക് ചെ​യ്യാ​ന്‍ വേ​ണ്ട അ​ക​ലം പാ​ലി​ക്കു​ക. വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റു​ക​ളി​ല്‍ നി​ന്ന് തെ​റി​ച്ചു വ​രു​ന്ന ചെ​ളി​വെ​ള്ള​ത്തെ ഒ​ഴി​വാ​ക്കാ​നും അ​ത് ഉ​പ​ക​രി​ക്കും. വ​ള​വു​ക​ള്‍ തി​രി​യു​മ്പോ​ള്‍ വേ​ഗം ന​ന്നേ കു​റ​യ്ക്ക​ണം.​ഇ​ങ്ങ​നെ തെ​ന്നി​വീ​ഴ്ച ഒ​ഴി​വാ​ക്കാം

*ബ്രൈ​റ്റ് മോ​ഡി​ലെ പ്ര​കാ​ശം മ​ഴ​ത്തു​ള്ളി​ക​ളാ​ല്‍ പ്ര​തി​ഫ​ലി​ച്ച് എ​തി​രെ വ​രു​ന്ന​വ​രു​ടെ കാ​ഴ്ച​യ്ക്ക് അ​വ്യ​ക്ത​ത​യു​ണ്ടാ​ക്കും. അ​തി​നാ​ല്‍ ക​ഴി​വ​തും ഡിം ​ലൈ​റ്റ് പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്കു​ക. വ​ലി​യ വ​ള​വു​ക​ളെ സ​മീ​പി​ക്കു​മ്പോ​ഴും ക​യ​റ്റം ക​യ​റു​മ്പോ​ഴും എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്ക് സൂ​ച​ന ന​ല്‍കാ​ന്‍ ബ്രൈ​റ്റ് മോ​ഡ് ഉ​പ​യോ​ഗി​ക്കു​ക.

*റോ​ഡി​ൽ ധാ​രാ​ളം കു​ഴി​ക​ളു​ണ്ട്.​അ​ത് കൊ​ണ്ട് ത​ന്നെ വേ​ഗ​ത കു​റ​ച്ച് വേ​ണം പോ​കാ​ൻ. വ​ലി​യ കു​ഴി​ക​ളോ മൂ​ടി​യി​ല്ലാ​ത്ത മാ​ന്‍ഹോ​ളോ ഓ​ട​യോ ഒ​ക്കെ വെ​ള്ള​ത്തി​ന​ടി​യി​ല്‍ ഒ​ളി​ഞ്ഞി​രി​ക്കു​ന്നു​ണ്ടാ​വും. റോ​ഡി​ലു​ള്ള മാ​ര്‍ക്കി​ങ്ങു​ക​ള്‍ , മാ​ന്‍ഹോ​ള്‍ മൂ​ടി, റെ​യി​ല്‍ പാ​ളം എ​ന്നി​വ മ​ഴ​യ​ത്ത് തെ​ന്ന​ലു​ള്ള​താ​കും.

*ബാ​ക്ക് സ്ട്രാ​പ്പു​ള്ള ചെ​രി​പ്പ് ഇ​ടു​ന്ന​താ​ണ് ഉ​ത്ത​മം. ചെ​ളി​യി​ലെ മ​ണ​ലി​ലോ റ​ബ​ര്‍ ചെ​രി​പ്പ് തെ​ന്നാ​ന്‍ ഇ​ട​യു​ണ്ട്. അ​തു​മൂ​ലം ബാ​ല​ന്‍സ് തെ​റ്റി വ​ണ്ടി മ​റി​യാ​ൻ സാ​ധ്യ​ത​യു​ണ്ട്.