ബുധനാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകും; മുന്നറിയിപ്പ്
Kerala News
ബുധനാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകും; മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th October 2021, 1:51 pm

തിരുവനന്തപുരം: ബുധനാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ബുധനാഴ്ച ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കി. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കാസര്‍കോട് ജില്ലയില്‍ ഒഴികെ മറ്റെല്ലായിടത്തും ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.

സംസ്ഥാനത്തെ പതിനാലു ജില്ലകളിലും ലക്ഷദ്വീപിലും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പ്രത്യേക ജാഗ്രതാ നിര്‍ദേശം ഇല്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Rain, Kerala, alert