എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാനത്ത് കനത്ത മഴയില്‍ വന്‍ നാശനഷ്ടങ്ങള്‍
എഡിറ്റര്‍
Thursday 8th May 2014 11:31am

heavy-rain

കോഴിക്കോട്: ജില്ലയില്‍ കനത്തമഴ തുടരുകയാണ് ഒപ്പം ആശങ്കകളും. ഇതേത്തുടര്‍ന്ന് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. മലയോരപ്രദേശങ്ങളില്‍ കളക്ടര്‍ ജാഗത്ര നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്.

അതിനിടെ എലത്തൂരില്‍ കുടുംബശ്രീ യോഗത്തിനെത്തിയ ഒരു കൂട്ടം സ്ത്രീകള്‍ അംഗണ്‍വാടി കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കനത്തമഴയില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനം 70 കോടിയുടെ ധനസഹായം കേന്ദ്രത്തോട് ആവശ്യപ്പെടും. മന്ത്രി അടൂര്‍ പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലെത്തി. മന്ത്രി ഇന്ന് കേന്ദ്ര മന്ത്രിമാരായ സുശീല്‍കുമാര്‍ ഷിന്‍ഡെ, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെ കാണും.

മഴക്കെടുതിയില്‍ സംസ്ഥാനത്ത് രണ്ട് പേര്‍ മരിച്ചു. തിരുവനന്തപുരത്ത് മണ്ണിടിഞ്ഞുവീണ് ബാലരാമപുരം നെല്ലിമൂട് കുഴിപ്പള്ളം സ്വദേശിനി ഓമനയും മലപ്പുറം പെരിന്തല്‍മണ്ണയില്‍ മരംകടപുഴകി വീണ് മത്സ്യ വ്യാപാരിയുമാണ് മരിച്ചത്.  എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് രാവിലെ പുറപ്പെടേണ്ട എറണാകുളം  ഗുരുവായൂര്‍ , എറണാകുളം  ആലപ്പുഴ പാസഞ്ചര്‍ തീവണ്ടികള്‍ റക്കാക്കി. ഇന്നും നാളെയും വടക്കന്‍ ജില്ലകളിലും ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

എണണാകുളം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ദുരിതം അനുഭവിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് എറണാകുളം ജില്ലാ കളക്ടര്‍ രാജമാണിക്യം മാധ്യമങ്ങളോട് പറഞ്ഞു. കനത്തമഴ തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകളെയും ബാധിച്ചു. ബുധനാഴ്ച രാത്രി സാമ്പിള്‍ വെടിക്കെട്ട് കനത്ത മഴമൂലം നിര്‍ത്തിവച്ചു. വ്യാഴാഴ്ച രാവിലെ നെയ്തിലക്കാവ് ഭഗവതിയുടെ എഴുന്നള്ളത്ത് വൈകി.

കന്യാകുമാരിക്ക് സമീപം രൂപംകൊണ്ട ന്യൂനമര്‍ദ്ദം വടക്കന്‍ കേരളത്തിലേക്ക് നീങ്ങിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മലയോര ജില്ലകളിലെ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വെള്ളിയാഴ്ച വൈകീട്ടുവരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. തെക്കന്‍ കേരളത്തില്‍ രണ്ട് ദിവസങ്ങളായി മഴ തുടരുകയാണെങ്കിലും കോഴിക്കോടുള്‍പ്പെടെയുള്ള മലബാര്‍ മേഖലയില്‍ ഇന്നലെയാണ് മഴ തുടങ്ങിയത്.

Advertisement