പത്തനംതിട്ടയില്‍ കനത്ത മഴ; ഉരുള്‍പൊട്ടല്‍
kERALA NEWS
പത്തനംതിട്ടയില്‍ കനത്ത മഴ; ഉരുള്‍പൊട്ടല്‍
ന്യൂസ് ഡെസ്‌ക്
Saturday, 13th October 2018, 10:29 pm

പത്തനംതിട്ട: കനത്തമഴയെതുടര്‍ന്ന് കോന്നി അതിരുങ്കലില്‍ ഉരുള്‍പൊട്ടല്‍. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ അഞ്ചിടത്ത് വെള്ളം കയറി. മൂന്നര മണിക്കൂര്‍ ഗതാഗതം മുടങ്ങുകയും ചെയ്തു.

കൊല്ലംപടി-അതിരുങ്കല്‍, പുളഞ്ചാണി-രാധപ്പടി റോഡും വെള്ളത്തിലായി. ഈ മേഖലയിലെല്ലാം ഗതാഗതം താറുമാറായിരിക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് മഴ തുടങ്ങിയത്. അതിരുങ്കല്‍, പടപ്പയ്ക്കല്‍, രാധപ്പടി, ചോടുപാറ ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം ഗതാഗതം താറുമാറായി.

ALSO READ:കൂത്തുപറമ്പില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

സംസ്ഥാന പാതയില്‍ വകയാര്‍ സൊസൈറ്റിപ്പടി, മാര്‍ക്കറ്റ് ജങ്ഷന്‍, താന്നിമൂട്, മുറിഞ്ഞകല്‍, നെടുമണ്‍കാവ് എന്നിവടങ്ങളിലാണ് വെള്ളം കയറിയിരിക്കുന്നത്. അപകടം ഒഴിവാക്കാന്‍ ഗതാഗതം പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതിനാലാണ് നിയന്ത്രണം.

അതിരുങ്കല്‍ മുറ്റാക്കുഴിയിലാണ് ഉരുള്‍പൊട്ടിയത്. കൊല്ലംപടി-അതിരുങ്കല്‍ റോഡില്‍ ചുവട്ടുപാറ ഗികിദേവ ക്ഷേത്രത്തിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി.