എഡിറ്റര്‍
എഡിറ്റര്‍
വി.ഐ.പി സംസ്‌കാരം അവസാനിപ്പിക്കാനൊരുങ്ങി റെയില്‍വേ
എഡിറ്റര്‍
Sunday 8th October 2017 1:33pm

 

ന്യൂദല്‍ഹി: റെയില്‍വേയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കിവരുന്ന വി.ഐ.പി സംസ്‌കാരം അവസാനിപ്പിക്കാനൊരുങ്ങി റെയില്‍വേ മന്ത്രാലയം. ഇതിന്റെ ഭാഗമായി ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വീടുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരോട് എത്രയും പെട്ടെന്ന് തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.


Also Read: മോദി അധികാരത്തിലെത്തിയ ശേഷം അമിത് ഷായുടെ മകന്റെ സ്വത്ത് 16,000 ഇരട്ടി വര്‍ധിച്ചു


36 വര്‍ഷമായി നിലനില്‍ക്കുന്ന വി.ഐ.പി സംസ്‌കാരം അവസാനിപ്പിക്കുന്നതിനാണ് റെയില്‍വേ മന്ത്രാലയം തയ്യാറെടുക്കുന്നത്. ഏകദേശം മുപ്പതിനായിരത്തിലധികം ജീവനക്കാര്‍ ഇത്തരത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സഹായത്തിനായി റെയില്‍വേ നിയോഗിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍.

കഴിഞ്ഞ മാസം ഏഴായിരത്തോളം ജീവനക്കാര്‍ക്ക് വിടുതല്‍ ഉത്തരവ് നല്‍കിയതായി റെയില്‍വേ വക്താവ് പറഞ്ഞു. ഇതിനു പുറമേ റെയില്‍വേയില്‍ നിലവിലുള്ള ചെയര്‍മാനും മറ്റ് ബോര്‍ഡ് മെമ്പര്‍മാരും വരുമ്പോള്‍ അവരെ സ്വീകരിക്കാന്‍ ജനറല്‍ മാനേജര്‍മാര്‍ എത്തണമെന്ന സര്‍ക്കുലര്‍ പിന്‍വലിക്കാനും മന്ത്രാലയം തീരുമാനിച്ചു.


Dont Miss: കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നത് യോഗി ആദിത്യനാഥിന്റെ ആരോപണം മാത്രമെന്ന് ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച


പുതിയ തീരുമാനത്തോടു കൂടി 1981 ല്‍ പുറത്തിറക്കിയ സര്‍ക്കുലറിലെ ഇത്തരം നിര്‍ദേശങ്ങള്‍ ഒഴിവാക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി പറഞ്ഞു. റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് യാത്രയ്ക്ക് ഉപയോഗിക്കുന്ന ഉയര്‍ന്ന സൗകര്യങ്ങള്‍ ഉപേക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രയ്ക്ക് സ്ലീപ്പര്‍ ത്രീ-ടയര്‍ എ.സി സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം.

Advertisement