എഡിറ്റര്‍
എഡിറ്റര്‍
മുംബൈ റെയില്‍വേസ്റ്റേഷന്‍ ദുരന്തം; കനത്തമഴയും പാലം തകര്‍ന്നെന്ന നുണപ്രചരണവുമാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചതെന്ന് റെയില്‍വേ അന്വേഷണ റിപ്പോര്‍ട്ട്
എഡിറ്റര്‍
Wednesday 11th October 2017 8:06pm

ന്യൂദല്‍ഹി: രാജ്യത്തെ നടുക്കി 29 പേരുടെ മരണത്തിനിടയാക്കിയ മുംബൈ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ നടപ്പാത ദുരന്തത്തില്‍  സതേണ്‍ റെയില്‍വേയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടു. റെയില്‍വേ സുരക്ഷയുടെ ചുമതലയുള്ള ജനറല്‍ മാനേജര്‍ അനില്‍ കുമാറാണ് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാറിന് പുറത്ത് വിട്ടത്.

ദുരന്തത്തിന് പ്രധാനകാരണം കനത്ത മഴയും പാലം തകര്‍ന്നെന്ന നുണപ്രചരണവുമാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Also Read ‘അയാള്‍ കേന്ദ്രമന്ത്രിയാണ്, ജെയ് ഷായുടെ ചാര്‍ട്ടേഡ് അക്കൗണ്ടല്ല…’; അമിത് ഷായുടെ മകനെ പ്രതിരോധിച്ച കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ പരിഹസിച്ച് യശ്വന്ത് സിന്‍ഹ


ഭാരമേറിയ ബാഗുമായി പാലത്തിലേക്ക് കയറരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായും എന്നാല്‍ മഴ പെയ്തതോടെ തകരാറിലായിരുന്ന പാലത്തിന് മുകളിലേക്ക് ആളുകളെ വലിയ തോതില്‍ കയറാന്‍ പ്രേരിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അപകടത്തില്‍ പരിക്ക് പറ്റിയ മുപ്പതോളം വ്യക്തികളുടെ മൊഴികളും വീഡിയോ ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വയര്‍ലസ് നല്‍കുക, ബുക്കിംഗ് ഓഫീസ് മാറ്റി സ്ഥാപിക്കുക തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉണ്ട്.

Advertisement