എഡിറ്റര്‍
എഡിറ്റര്‍
റയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചത് പരിശോധിക്കും: മന്‍മോഹന്‍
എഡിറ്റര്‍
Friday 1st March 2013 4:43pm

ന്യൂദല്‍ഹി: റെയില്‍വേ ബജറ്റിനെതിരായ കേരളത്തിന്റെ പരാതി പരിഹരിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. യു.ഡി.എഫ് മന്ത്രിമാര്‍ക്കും എം.പിമാര്‍ക്കുമാണ് ഇതുസംബന്ധിച്ച് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയത്. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

Ads By Google

റെയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചതിലുള്ള പ്രതിഷേധം അറിയിക്കുന്നതിനായി യു.ഡി.എഫ് എം.പിമാരും മന്ത്രിമാരും   പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ ഉറപ്പ്.

റയില്‍വേ ബജറ്റില്‍ കേരളത്തോടുള്ള അവഗണന കേന്ദ്രത്തിന്റെ   ശ്രദ്ധയില്‍ പെടുത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും ഡല്‍ഹിയിലേക്കു പോകുമെന്നു നേരത്തെ അറിയിച്ചിരുന്നു.

ഞായറാഴ്ച ഇരുവരും ദല്‍ഹിയിലെത്തും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേന്ദ്രമന്ത്രിമാരുമായി ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തും.

Advertisement