എഡിറ്റര്‍
എഡിറ്റര്‍
റെയില്‍വേ യാത്രാ നിരക്ക് വീണ്ടും വര്‍ധിക്കും
എഡിറ്റര്‍
Saturday 23rd March 2013 3:02pm

ന്യൂദല്‍ഹി: ആറ് മാസത്തിനുള്ളില്‍ ട്രെയിന്‍ യാത്രാ നിരക്കില്‍ വീണ്ടും വര്‍ധനവുണ്ടാകുമെന്ന് റെയില്‍വേ ബോര്‍ഡ്. റെയില്‍വേ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ വിനയ് മിത്തലാണ് ഇന്ധന സര്‍ചാര്‍ജ് ആറ് മാസത്തിനകമുണ്ടാകുമെന്ന് അറിയിച്ചിരിക്കുന്നത്.

Ads By Google

പത്ത് വര്‍ഷത്തിന് ശേഷം ആദ്യമായി കഴിഞ്ഞ ജനുവരി 9നാണ് റെയില്‍വേ യാത്രാ നിരക്ക് വര്‍ധിക്കുന്നത്. അതിന് പിന്നാലെയാണ് നിരക്കില്‍ വീണ്ടും വര്‍ധവുണ്ടാകുമെന്ന സൂചനയുമായി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ എത്തിയിരിക്കുന്നത്.

നേരത്തേയുണ്ടായ നിരക്ക് വര്‍ധനവില്‍ സെക്കന്റ് ക്ലാസ് സബര്‍ബന്‍ ട്രെയിന്‍ നിരക്കില്‍  35 കി.മി ന് രണ്ട് രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. നോണ്‍ സബര്‍ബന്‍ അല്ലാത്ത ട്രെയിനുകളുടെ നിരക്കില്‍ അഞ്ച് രൂപയുടെ വ്യത്യാസവുമുണ്ടായി.

അടിക്കടിയുണ്ടാകുന്ന ഇന്ധനവില വര്‍ധനവ് റെയില്‍വേ വകുപ്പിനെ കാര്യമായി ബാധിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ നിരക്ക് വര്‍ധവല്ലാതെ മറ്റ് മാര്‍ഗമൊന്നുമില്ലെന്നാണ് വിനയ് മിത്തല്‍ അറിയിച്ചിരിക്കുന്നത്.

എല്ലാ വിഭാഗം ട്രെയിനുകളുടേയും നിരക്കില്‍ വര്‍ധനവുണ്ടാകും. പ്ലാറ്റ് ഫോം ടിക്കറ്റിനെ വര്‍ധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പാലക്കാട് കോച്ച് ഫാക്ടറി അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും വിനയ് മിത്തല്‍ അറിയിച്ചു.

Advertisement