വയനാട്ടിലെ ആദിവാസികള്‍ക്ക് പ്രളയസഹായം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ടയ്ക്ക് രാഹുല്‍ഗാന്ധിയുടെ കത്ത്
Flood
വയനാട്ടിലെ ആദിവാസികള്‍ക്ക് പ്രളയസഹായം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ടയ്ക്ക് രാഹുല്‍ഗാന്ധിയുടെ കത്ത്
ന്യൂസ് ഡെസ്‌ക്
Tuesday, 3rd September 2019, 11:19 pm

ന്യൂദല്‍ഹി: പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ട വയനാട് മണ്ഡലത്തിലെ ആദിവാസികള്‍ക്ക് സഹായമര്‍ഭ്യത്ഥിച്ച് കേന്ദ്ര ആദിവാസി ക്ഷേമമന്ത്രി അര്‍ജുന്‍ മുണ്ടയ്ക്ക് രാഹുല്‍ഗാന്ധിയുടെ കത്ത്.

പ്രളയവും ഉരുള്‍പൊട്ടലും ആദിവാസി മേഖലകളെ തകര്‍ത്തുവെന്നും ഭൂമിയടക്കം കൃഷിയോഗ്യമല്ലാതായിരിക്കുന്നുവെന്നും കത്തില്‍ രാഹുല്‍ഗാന്ധി പറയുന്നു. ആദിവാസി മേഖലകളിലേക്ക് ശുദ്ധജലമെത്തിക്കുന്നതടക്കം സമഗ്രമായ പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ വയനാട്ടിലെ ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ച രാഹുല്‍ഗാന്ധിയോട് അടിയന്തര സഹായം ലഭ്യമാക്കണമെന്ന് ആദിവാസി സമൂഹം ആവശ്യപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നാടിന്റെ പരിസ്ഥിതിയേയും ജൈവ ആവാസ വ്യവസ്ഥയെയും സംരക്ഷിച്ചു പോരുന്ന ഗോത്ര ജനത ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടെുകയും വേണമെന്ന് വയനാട്ടിലെ സന്ദര്‍ശന വേളയില്‍ രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു.

പ്രളയത്തില്‍ നാശനഷ്ങ്ങളുണ്ടായവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് രാഹുല്‍ പറഞ്ഞു.

പ്രളയമുണ്ടായപ്പോള്‍ നിലമ്പൂരിലടക്കം വനമേഖലയില്‍ പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും നിരവധി ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ