എഡിറ്റര്‍
എഡിറ്റര്‍
‘രാഹുല്‍ ദീര്‍ഘവീക്ഷണമുള്ള നേതാവ്’; രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഹോളിവുഡ് നടി
എഡിറ്റര്‍
Friday 22nd September 2017 3:41pm

വാഷിംഗ്ടണ്‍: രണ്ടു ദിവസമായി അമേരിക്കയിലുള്ള കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഹോളിവുഡ് നടി നതാലിയ റാമോസും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. രാഹുലുമൊത്തുള്ള ചിത്രം നതാലിയ തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.

മികച്ച വാഗ്മിയും ദീര്‍ഘവീക്ഷണമുള്ള നേതാവുമായ രാഹുല്‍ ഗാന്ധിക്കൊപ്പം എന്ന് ചിത്രത്തില്‍ നതാലിയ രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ മികച്ച ചിന്തകരുടെ കൂടെ സമയം ചിലവഴിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും താരം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.


Also Read: നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ ഓവുചാലില്‍ വലിച്ചെറിഞ്ഞ് കൊന്ന് പിതാവ്


ചിത്രത്തിനു താഴെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളാണ് വരുന്നത്. രാഹുല്‍ ആണ് അടുത്ത പ്രധാനമന്ത്രിയെന്നുള്ള കമന്റുകളും വരുന്നുണ്ട്. രാഹുലിനെ ദീര്‍ഘവീക്ഷണമുള്ള നേതാവെന്ന് വിളിച്ചത് ഏറ്റവും വലിയ തമാശയാണെന്നും ചിലരുടെ കമന്റുണ്ട്.

സ്പാനിഷ് സിനിമയിലെ പ്രമുഖ നടിയാണ് നതാലിയ റാമോസ്. ബ്രാറ്റ്‌സ് ഇന്‍ ജില്‍ ഡാമന്ഡ് എന്ന സിനിമയിലൂടെ താരം ശ്രദ്ധിക്കപ്പെടുന്നത്. പ്രശസ്ത ടെലിവിഷന്‍ പരമ്പരയായ ഹൗസ് ഓഫ് അനുബിസില്‍ പ്രധാനകഥാപാത്രമായ നിന മാര്‍ട്ടിനെ അവതരിപ്പിച്ചതും നതാലിയയാണ്.
അമേരിക്കയിലെ ഇന്തോ- ദക്ഷിണേഷ്യന്‍ വിദഗ്ധര്‍ നടത്തിയ വട്ടമേശസമ്മേളനത്തിലും ന്യൂയോര്‍ക്ക് പിന്‍സെന്റണ്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിലും രാഹുല്‍ പങ്കെടുത്തിരുന്നു.

Advertisement