എഡിറ്റര്‍
എഡിറ്റര്‍
ഇപ്പോ കുറ്റം ഏറ് കൊണ്ടവനായി; രാഹുല്‍ഗാന്ധിക്ക് ഏറുകൊണ്ടത് ബുള്ളറ്റ് പ്രൂഫ് കാര്‍ ഉപയോഗിക്കാത്തതുകൊണ്ടെന്ന് രാജ്‌നാഥ് സിങ്
എഡിറ്റര്‍
Tuesday 8th August 2017 1:17pm

ന്യൂദല്‍ഹി: ഗുജറാത്തിലെ വെള്ളപ്പൊക്ക ദുരിതബാധിതരെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കല്ലെറിഞ്ഞ നടപടിയില്‍ രാഹുലിനെ കുറ്റപ്പെടുത്തി കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

രാഹുല്‍ഗാന്ധി സുരക്ഷാപെരുമാറ്റച്ചട്ടങ്ങള്‍ എല്ലാം ലംഘിക്കുകയായിരുന്നെന്നും ഏറുകൊണ്ടത് ബുള്ളറ്റ്പ്രൂഫ് കാറ് വേണ്ടെന്ന് വെച്ചതുകൊണ്ടാണെന്നുമായിരുന്നു രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ പറഞ്ഞത്.


Dont Miss പശുവിനെ കടത്തുന്നവരെ പിടിക്കാന്‍ ഇനി ആധാറുമായി ലിങ്ക് ചെയ്ത ഗോരക്ഷകര്‍; പുതിയ പരിഷ്‌കരണവുമായി ബി.ജെ.പി


രാഹുല്‍ഗാന്ധി ഗുജറാത്തിലെത്തുമെന്ന് രണ്ടുദിവസം മുന്‍പാണ് പൊലീസ് അറിഞ്ഞത്. രാഹുലിന് എസ്.പി.ജി പ്രൊട്ടക്ഷന്‍ ഉണ്ട്. മാത്രമല്ല സംസ്ഥാനത്തെ പോലീസ് എല്ലാ സുരക്ഷയും അദ്ദേഹത്തിനായി ഒരുക്കിയിരുന്നു. എന്തിനേറെ പറയുന്നു ബുള്ളറ്റ് പ്രൂഫ് കാര്‍ വരെ അദ്ദേഹത്തിനായി നല്‍കിയിരുന്നു.

എന്നാല്‍ ബുള്ളറ്റ് പ്രൂഫ് ഇല്ലാത്ത കാര്‍ മതിയെന്ന് അദ്ദേഹം പറയുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വാക്കുകള്‍ അദ്ദേഹം കേട്ടില്ല. അത് കേട്ടിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു.- രാജ്‌നാഥ് സിങ് പറഞ്ഞു.

ലോക്‌സഭയില്‍ കോണ്‍ഗ്രസ് നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് രാഹുലിന് നേരെയുണ്ടായ ആക്രമണം ഉന്നയിച്ചത്. കാശ്മീരില്‍ തീവ്രവാദികള്‍ കല്ലെറിയുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഗുജറാത്തില്‍ ഏത് തീവ്രവാദികളാണ് രാഹുലിന് നേരെ കല്ലെറിഞ്ഞത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

Advertisement