എഡിറ്റര്‍
എഡിറ്റര്‍
‘ഇപ്പോള്‍ സമയമായിരിക്കുന്നു’; രാഹുല്‍ ഗാന്ധി ഉടന്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന് സോണിയ ഗാന്ധി
എഡിറ്റര്‍
Friday 13th October 2017 9:28pm

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം ഉടന്‍ ഏറ്റെടുക്കുമെന്ന് സോണിയ ഗാന്ധി. എന്‍.ഡി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സോണിയ രാഹുല്‍ നേതൃത്വം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയത്.

‘നിങ്ങള്‍ കുറേ നാളായി ഇതു ചോദിക്കുന്നു, ഇപ്പോള്‍ അതിന് സമയമായിരിക്കുകയാണ്.’ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആത്മകഥയുടെ പ്രകാശന ചടങ്ങിനിടെയായിരുന്നു സോണിയയുടെ പ്രസ്താവന.


Also Read:  ‘സംസ്‌കാരശൂന്യമായ ജല്‍പ്പനങ്ങള്‍ അംഗീകരിക്കാനാകില്ല’; പ്രയാര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് ചോദിക്കണമെന്ന് കടകംപളളി സുരന്ദ്രേന്‍


ദിപാവലിയ്ക്ക് ശേഷം എപ്പോള്‍ വേണമെങ്കിലും നേതൃത്വം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തയ്യാറാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നു. രാഹുലിനെ നേതൃത്വം ഏല്‍പ്പിക്കണമെന്ന് ഏറെക്കുറെ എല്ലാ സംസ്ഥാന നേതൃത്വങ്ങളും അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടിയുടെ സെന്‍ട്രല്‍ ഇലക്ഷന്‍ അതോറിറ്റിയ്ക്ക് സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ ലിസ്റ്റ് പൂര്‍ണ്ണമായും കിട്ടിക്കഴിഞ്ഞാല്‍ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിക്കും.

Advertisement