എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.എസ് നേതാവിനെ കൊലപ്പെടുത്തിയതിനെ അപലപിച്ച് രാഹുല്‍ ഗാന്ധി
എഡിറ്റര്‍
Wednesday 18th October 2017 7:17pm

 

ലുധിയാന: പഞ്ചാബില്‍ ആര്‍.എസ്.എസ് നേതാവ് രവീന്ദര്‍ ഗോസായി കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലപാതകത്തില്‍ ശക്തമായി അപലിക്കുന്നെന്നും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ക്കൊണ്ടുവരണമെന്നും അദ്ദേഹം ട്വിറ്ററില്‍ക്കുറിച്ചു.


Also Read: ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ അനീതി തുടരുന്നെങ്കില്‍ ദുര്‍ഗ്ഗയായി പടക്കളത്തില്‍ ഇറങ്ങാനും മടിക്കില്ല; വീണ്ടും സരോജ് പാണ്ഡെ


കഴിഞ്ഞ ദിവസമായിരുന്നു ലൂധിയാനയിലെ ആര്‍.എസ്.എസ് നേതാവിനെ അക്രമികള്‍ കൊലപ്പെടുത്തിയത്. ‘ ലൂധിയാനയില്‍ ആര്‍.എസ്.എസ് നേതാവിനെ കൊലപ്പെടുത്തിയതില്‍ ശക്തമായി അപലപിക്കുന്നു. അക്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം’ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ശാഖയില്‍ പോയി മടങ്ങുമ്പോഴായിരുന്നു രവീന്ദര്‍ ഗോസായിയെ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടുപേരായിരുന്നു ആക്രമണം നടത്തിയത്. ഗോസായി സംഭവ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെടുകയായിരുന്നു.


Dont Miss: ‘മമതയെ വധിച്ചാല്‍ 65 ലക്ഷം രൂപ താരാം’; മമതയുടെ തലയ്ക്ക് വിലയിട്ട് അമേരിക്കയില്‍ നിന്ന് വാട്‌സ്ആപ്പ് സന്ദേശം


കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ട്. കൊലപാതകം ആസൂത്രിതമാണെന്ന് ആര്‍.എസ്.എസ് ആരോപിച്ചു. കൊലപാതകത്തെതുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ ബന്ധപ്പെട്ടിരുന്നു.

Advertisement