എഡിറ്റര്‍
എഡിറ്റര്‍
‘ബേട്ടി ബച്ചാവോ’ ബേട്ടാ ബച്ചാവോയായി മാറി; അമിത് ഷായുടെ മകനെ സംരക്ഷിക്കുന്ന മോദി സര്‍ക്കാരിനെ ട്രോളി രാഹുല്‍
എഡിറ്റര്‍
Wednesday 11th October 2017 9:51am


ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ കമ്പനിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാര്‍ നിലപാടിനെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ പദ്ധതിയാ ബേട്ടി ബച്ചാവോ ബേട്ടാ ബച്ചാവോയായി അത്ഭുതകരമായി മാറിയെന്നായിരുന്നു രാഹുലിന്റെ പരിഹാസം.


Also Read: ഗര്‍ഭകാലയളവ് സ്ത്രീയും പുരുഷനും 4.5 മാസം വീതം പങ്കുവെയ്ക്കണം: ലിംഗസമത്വത്തെ പരിഹസിച്ച് ജംഇയത്ത് ഇ ഉലമ സെക്രട്ടറി


അമിത് ഷായുടെ മകന്റെ കമ്പനിയുടെ വരുമാനം മോദി അധികാരത്തിലെത്തിയ മുന്നു വര്‍ഷം കൊണ്ട് 16,000 ഇരട്ടി വര്‍ധിച്ചെന്ന വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെ വാര്‍ത്തയെ പ്രതിരോധിച്ച് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ രംഗത്തെത്തിയതിനെ പരിഹസിച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.

പിയുഷ് ഗോയലിന്റെ പ്രസ്താവനയുടെ വാര്‍ത്ത ഷെയര്‍ ചെയ്ത് കൊണ്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്. ജെയ് ഷാ യുടെ കമ്പനിയുടെ വരുമാനം ഇരട്ടിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെ പ്രതിപക്ഷം വാര്‍ത്തയുമായി രംഗത്തെത്തിയെങ്കിലും ഇതെല്ലാം വെറും ആരോപണങ്ങള്‍ മാത്രമാണെന്നാണ് ബി.ജെ.പി നേതാക്കളുടെ പ്രതികരണം.


Dont Miss: മോദിയെ കരിങ്കൊടി ഉയര്‍ത്തി സ്വീകരിച്ച് ഗുജറാത്തിലെ മത്സ്യത്തൊഴിലാളികള്‍; പ്രതിഷേധം ബാദ്ഭട്ട് പദ്ധതിക്കെതിരെ


അമിത് ഷായുടെ മകനെതിരായ ആരോപണത്തില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് കഴിഞ്ഞദിവസം പറഞ്ഞത്. ‘ഇത്തരം ആരോപണങ്ങള്‍ ഇതിനുമുന്‍പും വന്നിരുന്നു. അതൊക്കെ ഒരു പ്രത്യേക സമയത്ത് മാത്രം ഉണ്ടാകുന്നതാണ്. ഇതിനൊന്നും ഒരു അടിസ്ഥാനവുമില്ലെന്നും’ രാജ്‌നാഥ് സിങ്ങ് പറഞ്ഞിരുന്നു.

ഈ സാഹചര്യത്താലാണ് സര്‍ക്കാര്‍ നിലപാടിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.

Advertisement