എഡിറ്റര്‍
എഡിറ്റര്‍
ഇന്ന് ഗുജറാത്തില്‍ വാഗ്ദാനപ്പെരുമഴ പെയ്യും; മോദിയുടെ തെരഞ്ഞടുപ്പ് റാലിയെ പരിഹസിച്ച് രാഹുല്‍ഗാന്ധി
എഡിറ്റര്‍
Monday 16th October 2017 2:14pm

 

 

ന്യൂദല്‍ഹി: ഇന്ന് ഗുജറാത്തില്‍ നടക്കാനിരിക്കുന്ന മോദിയുടെ തെരഞ്ഞെടുപ്പ് റാലിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്. കാലാവസ്ഥ റിപ്പോര്‍ട്ട് എന്ന് പറഞ്ഞു തുടങ്ങുന്ന ട്വീറ്റില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഗുജറാത്തില്‍ ഇന്ന് വാഗ്ദാന പെരുമഴ പെയ്യുമെന്ന് രാഹുല്‍ഗാന്ധി പറയുന്നു.

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഒക്ടോബറില്‍ മാത്രമായി ബി.ജെ.പി സര്‍ക്കാര്‍ 12500 കോടിരൂപയുടെ പദ്ധതികള്‍ പ്രഖ്യാപിക്കുകയും തറക്കല്ലിടുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇന്ന് മോദി പങ്കെടുക്കുന്ന റാലിയില്‍ കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന സൂചനയാണ് രാഹുല്‍ഗാന്ധിയുടെ ട്വീറ്റ് വ്യക്തമാക്കുന്നത്.


Read more:  നജീബ് അഹമ്മദ്; സി.ബി.ഐക്ക് ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് ദല്‍ഹി ഹൈക്കോടതി; താത്പര്യമില്ലാതെയാണ് സി.ബി.ഐ കേസന്വേഷിക്കുന്നതെന്നും കോടതി


ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിക്കാന്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ വൈകിച്ചത് ഇന്നത്തെ മോദിയുടെ റാലി ഉള്ളത് കൊണ്ടാണെന്ന് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറൈശിയടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. ഹിമാചലിലും ഗുജറാത്തിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഒരേ സാഹചര്യമുള്ളപ്പോഴായിരുന്നു കമ്മീഷന്‍ ഹിമാചലില്‍ മാത്രം തെരഞ്ഞൈടുപ്പ് പ്രഖ്യാപിച്ചിരുന്നത്.

ഗുജറാത്തിലെ ഗാന്ധിനഗറിലാണ് മോദിയുടെ തെരഞ്ഞെടുപ്പ് റാലി ഇന്ന് നടക്കുന്നത്. അമിത് ഷായും പങ്കെടുക്കുന്ന റാലിയില്‍ 7 ലക്ഷത്തോളം അണികലെ നിരത്തുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.

Advertisement