എഡിറ്റര്‍
എഡിറ്റര്‍
നോട്ട് നിരോധനം; ജനവിരുദ്ധ നയത്തിനെതിരെ ഗുജറാത്തില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കാന്‍ രാഹുല്‍ എത്തും
എഡിറ്റര്‍
Wednesday 8th November 2017 12:59pm

അഹമ്മദാബാദ്: നോട്ട് നിരോധത്തിന്റെ ഒന്നാം വാര്‍ഷികദിനമായ ഇന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യത്തൊന്നടങ്കം കരിദിനം ആചരിക്കുകയാണ്. നോട്ട് നിരോധന ദിനമായ ഇന്ന് ഗുജറാത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ വലിയ പ്രതിഷേധപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ഗുജറാത്തില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും എത്തും. ഗുജറാത്തിലെ സൂറത്തിലാണ് പ്രതിഷേധജ്വാലയുയര്‍ത്തിക്കൊണ്ടുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധം.


Dont Miss ‘പാവങ്ങള്‍ കയ്യേറിയാല്‍ ബുള്‍ഡോസര്‍കൊണ്ട് ഒഴിപ്പിക്കില്ലേ; തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണന എന്തിന്; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി


ഇന്ന് രാവിലെയാണ് രാഹുല്‍ സൂറത്തില്‍ എത്തുന്നത്. വ്യാപാരതലവന്‍മാരുമായുള്ള കൂടിക്കാഴ്ചയും രാഹുല്‍ നടത്തുമെന്നാണ് അറിയുന്നത്.

നോട്ട് നിരോധനം ദുരന്തമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീണ്ടുവിചാരമില്ലാത്ത ഒരു നടപടിയിലൂടെ ഇല്ലാതായ ജീവിതങ്ങള്‍ക്കും തകര്‍ന്നുപോയ ലക്ഷക്കണക്കിന് സത്യസന്ധരായ ഇന്ത്യക്കാര്‍ക്കുമൊപ്പമാണ് ഞങ്ങള്‍ എന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.

നോട്ട് നിരോധനത്തിന് പിന്നാലെ പഴയനോട്ട് മാറ്റിക്കിട്ടാനായി വരിനില്‍ക്കവേ വരിയില്‍ നിന്നും പുറത്തായതിന്റെ പേരില്‍ കണ്ണീരൊഴുക്കുന്ന വയോധികന്റെ ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് ഹിന്ദിയില്‍ ഈരടിയും കുറിച്ചിരുന്നു രാഹുല്‍.

Advertisement