രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്ക് കാര്‍ വിട്ടുനല്‍കി കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം നേതാവ്
Kerala Election 2021
രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്ക് കാര്‍ വിട്ടുനല്‍കി കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th March 2021, 10:57 pm

പത്തനംതിട്ട: രാഹുല്‍ ഗാന്ധിക്ക് റോഡ് ഷോ നടത്തുന്നതിന് കാര്‍ നല്‍കിയത് കേരള കോണ്‍ഗ്രസ് എം പത്തനംതിട്ട ജില്ല പ്രസിഡണ്ട് എന്‍.എം. രാജു. ഡീലര്‍ എന്ന നിലയിലാണ് കാര്‍ നല്‍കിയതെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും എന്‍.എം. രാജു പറഞ്ഞു.

കിയ കമ്പനിയുടെ കാര്‍ണിവല്‍ വിഭാഗത്തില്‍പെട്ട മുകള്‍ ഭാഗം തുറക്കാവുന്ന കാറാണ് രാഹുലിനായി തയാറാക്കിയിരുന്നത്. പ്രസ്തുത കാര്‍ എന്‍.എം. രാജുവിന്റെ പേരിലുള്ളതാണ്.

എ.ഐ.സി.സിയുടെ ആവശ്യപ്രകാരമാണ് കാര്‍ നല്‍കിയത്. കിയയുടെ സംസ്ഥാനത്തെ മൊത്തം ഡീലറാണ് എന്‍.എം. രാജു.

പത്തനംതിട്ടയിലെ പ്രമാടം മുതല്‍ കോട്ടയം ജില്ലയിലെ എരുമേലിവരെയുള്ള 40 കിലോമീറ്ററോളം ദൂരം യാത്ര ചെയ്യുന്നതിനാണ് കാര്‍ ഉപയോഗിച്ചത്.

രാഹുല്‍ ഗാന്ധിക്ക് സഞ്ചരിക്കാന്‍ മറ്റൊരു വാഹനമാണ് ഒരുക്കിയിരുന്നത്. ഇതിന്റെ സണ്‍ റൂഫ് മാറ്റിയാല്‍ ഒരാള്‍ക്ക് മാത്രമേ മുകളില്‍ ഇരിക്കാന്‍ കഴിയു.

സ്ഥാനാര്‍ത്ഥിയെ ഒപ്പമിരുത്തേണ്ടതിനാല്‍ അത് ഉപയോഗിക്കാന്‍ കഴിയില്ലെന്നു രാഹുലിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും യാത്ര ഏകോപിപ്പിക്കുന്ന എ.ഐ.സി.സി സംഘവും അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് എന്‍.എം രാജുവിലേക്കെത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Gandhi Road Show Kerala Congress Jose K Mani Kerala Election 2021