മോദിയുടെ 'ഗ്രാമഫോണ്‍' പരിഹാസത്തിന് റീമിക്‌സ് വീഡിയോയുമായി രാഹുലിന്റെ മറുപടി (വീഡിയോ)
national news
മോദിയുടെ 'ഗ്രാമഫോണ്‍' പരിഹാസത്തിന് റീമിക്‌സ് വീഡിയോയുമായി രാഹുലിന്റെ മറുപടി (വീഡിയോ)
ന്യൂസ് ഡെസ്‌ക്
Sunday, 9th December 2018, 5:32 pm

ന്യൂദല്‍ഹി: തന്നെ കേടായ ഗ്രാമഫോണിനോടുപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രണ്ട് മാസങ്ങള്‍ക്ക് മുന്‍പുള്ള മോദിയുടെ പരിഹാസത്തിന് റീമിക്‌സ് വീഡിയോയിലൂടെയാണ് രാഹുല്‍ മറുപടി നല്‍കിയത്. ഇത് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ രാഹുല്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

ഒക്ടോബറില്‍ ബി.ജെ.പിയുടെ പൊതുയോഗത്തിലായിരുന്നു മോദി, രാഹുലിനെ പരോക്ഷമായി പരിഹസിച്ച് രംഗത്തെത്തിയത്.

ALSO READ: സി.പി.ഐ.എമ്മിന് മതില്‍കെട്ടണമെങ്കില്‍ പാര്‍ട്ടി പണം കണ്ടെത്തണം; വനിതാ മതിലിനല്ല, വര്‍ഗീയമതിലിനാണ് സര്‍ക്കാര്‍ ശ്രമമെന്ന് രമേശ് ചെന്നിത്തല

“മുന്‍പ് ഒരുപാട് ഗ്രാമഫോണുകളുണ്ടായിരുന്നു. ഇത് ഉപയോഗിക്കുന്ന സമയത്ത് ചിലപ്പോള്‍ തടസപ്പെട്ടുപോകും. അപ്പോള്‍ ചിലവാക്കുകള്‍ വീണ്ടും വീണ്ടും കേള്‍ക്കും. അതുപോലെയാണ് ചില ആളുകള്‍. അവരുടെ മനസില്‍ ഒരുകാര്യം മാത്രമേ ഉണ്ടാകൂ… അത് അവര്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടേയിരിക്കും.”- ഇങ്ങനെയായിരുന്നു മോദിയുടെ പ്രസ്താവന.

ഇതിനെതിരെയാണ് രാഹുല്‍, മോദിയുടെ തന്നെ പ്രസംഗങ്ങളുടെ വീഡിയോ ചേര്‍ത്തുവെച്ച് മറുപടി നല്‍കിയത്. പാര്‍ലമെന്റിലടക്കം വിവിധയിടങ്ങളില്‍ മോദി നെഹ്‌റു കുടുംബത്തിനെതിരെ നടത്തിയ പ്രസംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് രാഹുല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിന് മുന്‍പായി മോദി തന്നെ കളിയാക്കുന്ന വീഡിയോയും രാഹുല്‍ ചേര്‍ത്തുവെച്ചിട്ടുണ്ട്.

ALSO READ: ഹിന്ദുക്കളുടെ മതപ്രഭാഷണം ഫറൂഖ് അബ്ദുള്ള നടത്തേണ്ട; ജെ.ഡി(യു) നേതാവ് പവന്‍ വര്‍മ്മ

നെഹ്‌റു മുതല്‍ രാഹുല്‍ ഗാന്ധി വരെയുള്ള നേതാക്കളുടെ പേരുകള്‍ മോദി പറയുന്നതാണ് വീഡിയോയിലെ ഹൈലൈറ്റ്. നേരത്തെ വെങ്കയ്യനായിഡുവും രാഹുലിനെ കേടായ ഗ്രാമഫോണിനോടുപമിച്ചിരുന്നു.

WATCH THIS VIDEO: