എഡിറ്റര്‍
എഡിറ്റര്‍
മോദിയുടെ കല്ലെറുകാരെ പേടിയില്ല; ഗുജറാത്തിലെ ആക്രമണത്തിനെതിരെ പ്രതികരണവുമായി രാഹുല്‍ഗാന്ധി
എഡിറ്റര്‍
Friday 4th August 2017 10:20pm


ഗാന്ധിനഗര്‍: വെള്ളപ്പൊക്ക ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കുന്നതിനിടെ വാഹനം ആക്രമിച്ചതുമായി ബദ്ധപെട്ട്് പ്രതികരണവുമായി രാഹുല്‍ ഗാന്ധി. അവര്‍ കല്ലെറിയുകയോ കോടി വീശി കാണിക്കുകയോ ചെയ്യട്ടെ. മോദിയുടെ കല്ലെറുകാരെ എനിക്ക് പേടിയില്ല. രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

കല്ലേറില്‍ രാഹുലിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ന്നിരുന്നു. ആക്രമണത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയതായിരുന്നു രാഹുല്‍. രാഹുലിന് നേരെ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്ന് കോണ്‍ഗ്രസ് വക്താവ് സുര്‍ജെവാലെയും പ്രതികരിച്ചിരുന്നു.


Also Read‘ഗുജറാത്ത് മുഖ്യമന്ത്രിയെ അവിടത്തെ ഗവര്‍ണ്ണര്‍ സമ്മണ്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു’; രാഹുല്‍ ഗാന്ധിക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധവുമായി വി.ടി ബലറാം


ആക്രമണത്തിനെതിരെ വി.ടി ബലറാം എം.എല്‍.എ യും രൂക്ഷമായി പ്രതികരിച്ചിരുന്നു.അസഹിഷ്ണുക്കളായ ഭീരുക്കളുടെ രീതിയാണ് കായികമായുള്ള ഇത്തരം ആക്രമണങ്ങള്‍ എന്നും തീവ്രവാദികളാല്‍ അറുംകൊല ചെയ്യപ്പെട്ട രണ്ട് രക്തസാക്ഷികളുടെ കുടുംബത്തിലെ അംഗമായ അദ്ദേഹത്തിന് ഇന്ത്യയിലെ ഏറ്റവും കനത്ത എസ് പി ജി സംരക്ഷണം ഉണ്ടായിട്ടും ഇങ്ങനെയൊരു അനുഭവമുണ്ടായത് അതീവ ഗൗരവത്തോടെ കാണേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു.

Advertisement