എഡിറ്റര്‍
എഡിറ്റര്‍
മോദി ജീ, താങ്കള്‍ വാഗ്ദാനം ചെയ്തത്രയും വീടുകള്‍ നിര്‍മിക്കാന്‍ ഇനി 45 വര്‍ഷം കൂടി ചോദിക്കുമോ; പരിഹാസവുമായി രാഹുല്‍ഗാന്ധി
എഡിറ്റര്‍
Wednesday 29th November 2017 3:58pm

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

പാവപ്പെട്ടവര്‍ക്കായി 50 ലക്ഷം വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്നായിരുന്നു 2012ല്‍ മോദി വാഗ്ദാനം ചെയ്തത്. എന്നാല്‍ വെറും 4.72 ലക്ഷം വീടുകള്‍ മാത്രമാണ് ഇതുവരെ നിര്‍മിച്ചത്. ഇത്തരത്തിലാണ് പോക്കെങ്കില്‍ മോദിയുടെ വാഗ്ദാനം നിറവേറ്റാന്‍ 45 വര്‍ഷമെങ്കിലും എടുക്കും- രാഹുല്‍ പറഞ്ഞു.

വികസനം വാക്കുകളില്‍ മാത്രം ഒതുക്കുകയാണ് മോദിയെന്നും ഇക്കാര്യം ഗുജറാത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും രാഹുല്‍ പറഞ്ഞു.


Dont Miss സജ്ഞയ് ലീലാ ബന്‍സാലിയുടേയും ദീപികയുടേയും തലയറുക്കുന്നവര്‍ക്ക് 10 കോടി വാഗ്ദാനം ചെയ്ത ബി.ജെ.പി നേതാവ് രാജിവെച്ചു


നേരത്തെ രാഹുല്‍ഗാന്ധിയുടെ സോംനാഥ് ക്ഷേത്ര സന്ദര്‍ശനത്തെ പരിഹസിച്ച് നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. സര്‍ദാര്‍ പട്ടേല്‍ ഇവിടെ ഇല്ലായിരുന്നെങ്കില്‍ സോംനാഥ് ക്ഷേത്രം ഒരിക്കലും യാഥാര്‍ത്ഥ്യമാവില്ലായിരുന്നെന്നും സോംനാഥിനെ കുറിച്ച് ഓര്‍ക്കുന്ന ചിലരെങ്കിലും ചരിത്രംമറക്കരുതെന്നുമായിരുന്നു മോദിയുടെ വാക്കുകള്‍.

ക്ഷേത്രനിര്‍മാണത്തെ ഒരു കാലത്ത് എതിര്‍ത്ത ആളുകള്‍ക്ക് ഇന്ന് ക്ഷേത്രത്തില്‍ നിന്ന് ഇറങ്ങാന്‍ സമയമില്ലെന്നും മോദി പരിഹസിച്ചിരുന്നു.

Advertisement