എഡിറ്റര്‍
എഡിറ്റര്‍
കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ വിശദമായ ചര്‍ച്ച വേണം: രാഹുല്‍
എഡിറ്റര്‍
Monday 9th June 2014 7:03pm

rahul-gandhi

ന്യുദല്‍ഹി: കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ വിശദമായ ചര്‍ച്ച വേണമെന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനുമായുളള കൂടിക്കാഴ്ചയിലാണ് രാഹുല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

താഴെത്തട്ട് മുതല്‍ അഴിച്ചുപണി ആവശ്യമാണെന്ന് സുധീരന്‍ ആവശ്യപ്പെട്ടു. അതേ സമയം മന്ത്രിസഭാ പുനഃസംഘടന രാഹുലുമായി ചര്‍ച്ചചെയ്തില്ലെന്ന് ചര്‍ച്ചയ്ക്ക് ശേഷം സുധീരന്‍ പറഞ്ഞു.

നിലവിലുളള മന്ത്രിസഭയില്‍ മാറ്റം വേണ്ടെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. ഈ നിലപാട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു.
അതിന് പിന്നാലെയാണ് കേന്ദ്രനേതൃത്വം സുധീരനെ ദല്‍ഹിക്ക് വിളിപ്പിച്ചത്. മന്ത്രിസഭാ പുനസംഘടനാ നിയമസഭാ സമ്മേളനത്തിന് ശേഷമാകാനാണു സാധ്യത.

Advertisement